നയന്‍താരയും നമിതയും തമ്മില്‍ കോര്‍ത്തു

By Staff

ബില്ല- 2007 എന്ന ചിത്രത്തിലെ നായികമാരായ നയന്‍താരയും നമിതയും തമ്മില്‍ അങ്കം. പോര് സിനിമക്കു പുറത്തല്ല, സിനിമയിലാണ് ഇരുവരും ആക്ഷന്‍ റാണിമാരായത്.

ഇരുവരും തമ്മിലുള്ള സംഘട്ടനരംഗമാണ് ബില്ലയ്ക്കു വേണ്ടി ചിത്രീകരിച്ചത്. ഇരുവരും വാള്‍ കോര്‍ത്ത് അങ്കം വെട്ടുന്ന രംഗം ഭംഗിയായി തന്നെ ചിത്രീകരിച്ചു. ഇരുവരും തമ്മില്‍ ഗ്ലാമര് പ്രദര്‍ശനത്തില്‍ ആര് മുന്നിലെന്ന പോരാട്ടം നടക്കുന്ന ചിത്രത്തിലെ സംഘട്ടനരംഗത്തിലും ശക്തമായ പോരാട്ടം തന്നെയായിരുന്നു.

ഷാറൂഖ്ഖാന്‍ നായകനായ ഡോണില്‍ പ്രിയങ്കാ ചോപ്ര അവതരിപ്പിച്ച വേഷമാണ് നയന്‍താര ബില്ല 2007ല്‍ ചെയ്യുന്നത്. ഇഷാ ഗോപികര്‍ അവതരിപ്പിച്ച വേഷമാണ് നമിതക്ക്.

രണ്ടു ഗ്ലാമര്‍ നടിമാരുടെയും മേനി പ്രദര്‍ശനമാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. ബിക്കിനി ധരിച്ച് നയന്‍സ് പ്രത്യക്ഷപ്പെടുന്ന രംഗം കാണാന്‍ പ്രേക്ഷകര്‍ തടിച്ചുകൂടുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുള്ളത്. എന്തിനും പോന്നവളാണ് താനെന്ന് മുന്‍ചിത്രങ്ങളിലെ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ വ്യക്തമാക്കിയിട്ടുള്ള നമിതയും പ്രേക്ഷകര്‍ക്കായി ഈ ചിത്രത്തില്‍ ഉടലഴകിന്റെ കാഴ്ചയൊരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X