ജ്യോതികയ്ക്കിനി അമ്മവേഷം, അച്ഛനായി സൂര്യ
തമിഴ് ചലചിത്ര ലോകത്തെ ഹോട്ടസ്‌റ്റ് ദമ്പതികളെന്നറിയപ്പെടുന്ന സൂര്യയ്‌ക്കും ജ്യോതികയ്‌ക്കും ഇനി പുതിയ റോള്‍.
വെളളിയാഴ്‌ച രാത്രി 9.22ന് ജ്യോതിക ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതോടെ ഇനി അച്ഛന്റെയും അമ്മയുടെയും റോള്‍ ഭംഗിയായി നിര്‍വഹിക്കാനുളള തത്രപാടിലാണ് ഇരുവരും. ജ്യോതികയുടെ പ്രസവം ശനിയാഴ്‌ച നടക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും തമിഴ് വിശ്വാസപ്രകാരം ഇക്കഴിഞ്ഞ് വെളളിയാഴ്‌ച ആദിവെളളിയെന്ന ശുഭദിനമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
കുഞ്ഞ് ജനിച്ചതറിഞ്ഞയുടന്‍ സൂര്യ വേല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌സെറ്റില്‍ നിന്ന് ആശുപത്രിയിലെത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. ലോകത്തിലെ ഏറ്റവും സന്തോഷവാന്‍മാരില്‍ ഒരാളാണ് താനിപ്പോള്‍ എന്നും അതെങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ലെന്നും സൂര്യ പറഞ്ഞു.


Click it and Unblock the Notifications