ഭിക്ഷയാചിച്ച് കാര്‍ത്തിക ബോധംകെട്ടു വീണു!
ഏറെ വിവാദം സൃഷ്ടിച്ച് നാന്‍ കടവുള്‍ ചിത്രത്തില്‍ നിന്ന് ഒഴിവായതില്‍ ഭാവന ഇഷ്ടദൈവങ്ങളോട് നന്ദി പറഞ്ഞിട്ടുണ്ടാവും. ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഭാവനയ്‌ക്കായിരുന്നു നായികവേഷം. എന്നാല്‍ ഇപ്പോള്‍ ഭാവനയെ മാറ്റി കാര്‍ത്തികയാണ് തല്‍സ്ഥാനത്ത്.
അന്ധയായ ഭിക്ഷക്കാരിയുടെ റോളാണ് ചിത്രത്തിലെ നായികയ്‌ക്ക്. അഭിനയിക്കാനായി സെറ്റിലെത്തിയപ്പോഴാണ് കാര്‍ത്തിക ശരിയ്‌ക്കും ഞെട്ടിപ്പോയത്. കാരണം, ഭിക്ഷക്കാരുടെ വസ്‌ത്രവും ധരിച്ച ഒരു പക്കാ യാചകവേഷത്തില്‍ അടുത്തുളള കടകളില്‍ ചെന്ന് ഭിക്ഷയാചിക്കാനായിരുന്നു കാര്‍ത്തികയ്‌ക്ക് ലഭിച്ച നിര്‍ദേശം.
അമ്മാ വല്ലതും തരണേയെന്ന് പറഞ്ഞ് തെരുവിലിറങ്ങാതെ വേറെ നിവൃത്തിയില്ലെന്നായി കാര്‍ത്തികയ്‌ക്ക്. കീറിപറിഞ്ഞ് വസ്‌ത്രങ്ങളും ധരിച്ച് കാര്‍ത്തിക തെണ്ടാനിറങ്ങി. കുറച്ച് കഴിഞ്ഞപ്പോഴെക്കും വിശപ്പും ദാഹവും ഒപ്പം കൊടും ചൂടും സഹിക്കവയ്യാതെ നായിക ദേ കിടക്കുന്നു നിലത്ത്.
അന്ന് രാവിലെ മുതല്‍ കാര്‍ത്തിക ഒന്നും കഴിച്ചിരുന്നില്ല. ബോധംകെട്ട് വീണ് കാര്‍ത്തികയെയും കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ആശുപത്രിയിലേയ്‌ക്ക് കുതിച്ചതായാണ് വാര്‍ത്ത. എന്തായാലും ചിത്രത്തില്‍ നിന്ന് ഒഴിവായതില്‍ ഭാവന സന്തോഷിച്ചാല്‍ തെറ്റുപറയാന്‍ പറ്റുമോ..


Click it and Unblock the Notifications