തമിഴില്‍ ചുംബനത്തിന്റെ പെരുമഴ

By Staff

തമിഴ് സിനിമയില്‍ ഗാഢചുംബന രംഗങ്ങള്‍ ഒരു ശീലമാക്കി മാറ്റിയ നടനാണ് കമലഹാസന്‍. അക്കാലത്ത് ഹിന്ദി സിനിമയില്‍ പോലും കാണാത്ത ചുണ്ടില്‍ ചുണ്ടു കോര്‍ക്കുന്ന രംഗങ്ങള്‍ തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് ആസ്വദിച്ചു കാണാനുള്ള അവസരങ്ങള്‍ പലതും കമലഹാസന്‍ ഒരുക്കിയിട്ടുണ്ട്.

പുന്നകൈ മന്നന്‍ എന്ന ചിത്രത്തില്‍ നായികയും നായകനും ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഒരു ചുംബനരംഗമുണ്ട്. ആത്മഹത്യ ചെയ്യാന്‍ പോകുന്ന നായകന് നായികുയുടെ ചുണ്ട് എത്ര മേല്‍ പാനം ചെയ്തിട്ടും മതിയാവുന്നില്ല. നായകന്‍ കമലഹാസനാവുമ്പോള്‍ ചുംബനത്തിലുമുണ്ട് ഒരു ഹാസന്‍ സ്റ്റൈല്‍. ഒരുവിധം നായകന്റെ വിരുതില്‍ നിന്ന് ചുണ്ട് രക്ഷിച്ചെടുത്ത് ആഴക്കയത്തിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയാണ് നായികയായ രേഖ.

നായികയുടെ ചുണ്ടില്‍ ചുംബിക്കുന്നത് കമലഹാസന്റെ ഒരു ദൗര്‍ബല്യമാണ്. നായികയുടെ അധരപാനം നടത്തുന്ന രംഗങ്ങളില്ലെങ്കില്‍ കമലഹാസന് സിനിമക്കൊരു പൂര്‍ണതയില്ലാത്തതു പോലെ തോന്നും. പൂര്‍ണതക്കായി എന്തിനും തയ്യാറായി നില്‍ക്കുന്ന നടന്‍ നായികയുടെ ചുണ്ടില്‍ ചുംബിക്കുന്ന രംഗം ക്യാമറയില്‍ പകര്‍ത്തിയിട്ടേ ഏതു നായികയെയും ലൊക്കേഷന്‍ വിട്ട് പോകാന്‍ അനുവദിക്കാറുള്ളൂ.

ഹേയ് റാമില്‍ കമലഹാസന്റെ ചുംബനവിരുത് അതിരു കടന്നപ്പോള്‍ നായികയായ റാണി മുക്കര്‍ജി വശം കെട്ടുപോയി. സിനിമയില്‍ ഏതാനും നിമിഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചുംബന രംഗം മാത്രമേ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂവെങ്കിലും ആ രംഗം ചിത്രീകരിക്കാന്‍ റാണി മുക്കര്‍ജിയും കമലഹാസനും നന്നായി അധ്വാനിക്കുക തന്നെ ചെയ്തു. ചുംബനരംഗം എത്ര തവണ ഷൂട്ട് ചെയ്തിട്ടും കമലഹാസന് തൃപ്തി വരുന്നില്ല. നേരത്തെ പറഞ്ഞ പൂര്‍ണതക്കുറവ് തന്നെ. പൂര്‍ണതയില്ലാതെയെങ്ങനെ കമലഹാസന്‍ ആ രംഗം അവസാനിപ്പിക്കും?

ഷൂട്ടിംഗ് യൂണിറ്റ് മുഴുവന്‍ നോക്കി നില്‍ക്കെ കമലഹാസന്‍ റാണി മുക്കര്‍ജിയുടെ ചുണ്ടുകള്‍ കടിച്ചെടുക്കുന്നു. ചുണ്ടുകള്‍ അദ്ദേഹം തന്നെ അടര്‍ത്തിയെടുത്ത് ക്യാമറയിലേക്ക് നോക്കി കട്ട് പറയുന്നു. (ഹേ റാമിന്റെ സംവിധായകന്‍ കമലഹാസനാണല്ലോ. മറ്റ് സംവിധായകരുടെ സിനിമകളുടെ കാര്യത്തിലാണെങ്കിലും സ്ഥിതി ഏതാണ്ടൊക്കെ ഇതേ മട്ടില്‍ തന്നെ. സംവിധായകന്‍ ഭരതനെ പോലും ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് ഓടിച്ച് സിനിമ സ്വയം സംവിധാനം ചെയ്തു കളഞ്ഞ വല്ലഭനാണ് അദ്ദേഹം. ) വീണ്ടും റാണിയുടെ ചുണ്ടിലേക്ക് ഹാസന്റെ ചുണ്ടുകള്‍. വീണ്ടും കട്ട്. അതങ്ങനെ എത്ര തവണ നീണ്ടുവെന്ന് റാണിക്കോ ഹാസനോ യൂണിറ്റിലുണ്ടായിരുന്നവര്‍ക്കോ ഓര്‍മയില്ല. ഒടുവില്‍ അദ്ദേഹത്തിന് ഏറ്റവും സംതൃപ്തി തോന്നിയ ചുണ്ട് കോര്‍ക്കലാണ് നാം സിനിമയില്‍ കണ്ടത്.

അഭിരാമിയും സിമ്രാനുമൊക്കെ നായികമാരായി വന്നപ്പോള്‍ അദ്ദേഹം ഈ കലാപരിപാടി തുടര്‍ന്നു. എന്‍ഗേജ് ഡ് ആയ ചില നടിമാര്‍ (ഉദാ- ജ്യോതിക) നായികമാരായപ്പോള്‍ വന്നപ്പോള്‍ അത്തരം രംഗങ്ങള്‍ അദ്ദേഹത്തിന് ഒഴിവാക്കേണ്ടിവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X