ഹാസന്‍ സ്റ്റൈല്‍ പിന്തുടരാന്‍ പുതുതലമുറ
കമലഹാസനെ അനുകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ചില തമിഴ് നടന്‍മാര്‍. ഹിന്ദിയിലൊക്കെ ഒരു സിനിമയില്‍ പത്തും പതിനെട്ടും തവണ ഗാഢചുംബനങ്ങള്‍ അരങ്ങേറുമ്പോള്‍ തമിഴ് സിനിമ അക്കാര്യത്തില്‍ പിന്നിലായി പോവുന്നത് മോശമല്ലേ.. തമിഴ് നടന്‍മാരുടെ പുതിയ തലമുറ ഇക്കാര്യത്തില്‍ കമലഹാസന്‍ കാട്ടിത്തന്ന മാതൃക കുറ്റിയറ്റുപോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്.
സിനിമയില്‍ എന്തും കാട്ടാന്‍ ഒരുങ്ങിനില്‍ക്കുന്ന നടിമാരുടെ ജനുസില്‍പ്പെടുന്ന കീര്‍ത്തി ചാവ്ലക്ക് വിജയ് ചിരഞ്ജീവി എന്ന നടന്‍ ഒരു ചിത്രത്തില്‍ നല്‍കുന്ന ചുംബന സമ്മാനം ഇതിനകം ഒരു ചൂടന്‍ വാര്‍ത്തയായി തമിഴ് സിനിമാ പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണ്. അതോടെ കീര്‍ത്തിയുടെ ചാവ്ലയുടെ ചുംബനത്തിന് ഡിമാന്റേറി. കീര്‍ത്തി ചാവ്ലയാണ് നായികയെങ്കില്‍ കീര്‍ത്തിയുടെ ചുണ്ടുകളില്‍ നായകന്‍ ദാഹം തീര്‍ക്കുന്ന രംഗം ഉണ്ടായേ പറ്റൂവെന്നാണ് സംവിധായകരുടെ ആവശ്യം. കീര്‍ത്തി അറിയാതെ തന്നെ അത്തരം രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും അവര്‍ക്ക് മടിയില്ല.
നിനയ്ത്താതെയ് മുടിപ്പവന്‍ എന്ന ചിത്രത്തില്‍ നായകന്‍ ജയ് ആകാശ് കീര്‍ത്തിയുടെ ചുണ്ടുകളില്‍ ചുംബിക്കുന്ന ഒരു രംഗമുണ്ട്. ഇങ്ങനെയൊരു രംഗം ചിത്രീകരിക്കാന്‍ പോകുന്നുവെന്ന് നേരത്തെ പറയാതെ തീര്‍ത്തും അപ്രതീക്ഷിതമായി ജയ് ആകാശ് കീര്‍ത്തിയെ ചുംബിക്കുകയായിരുന്നുവത്രെ. കീര്‍ത്തിയൊന്ന് അന്ധാളിച്ചെങ്കിലും ആ രംഗം ചിത്രീകരിക്കുന്നതില്‍ ഭംഗം വരാതെ നടി നന്നായി സഹകരിച്ചു. ഇതൊന്നും കീര്‍ത്തിക്ക് പുത്തരിയല്ലല്ലോ.
മലരിനും മല്ലിയ എന്ന ചിത്രത്തില്‍ നായികാനായകന്‍മാരായ വര്‍ഷിണിയും വിഘ്നേഷും ഇതു പോലെ ചുണ്ട് കോര്‍ക്കുന്നുണ്ട്. വര്‍ഷണിയുടെ ചുണ്ടുകളില്‍ വിഘ്നേഷ് ചുണ്ടുകള്‍ നടത്തുന്ന വിരുതുകളാണ് അടുത്ത പേജുകളിലെ ചിത്രങ്ങളില്‍.


Click it and Unblock the Notifications