മല്ലിക ഷെരാവത്ത് നയന്‍സിനെയും കടത്തിവെട്ടുമോ

By Staff

മല്ലികാ ഷെരാവത്ത് തന്‍റെ മേനിപ്രദര്‍ശനം ബോളിവുഡില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തെയ്ക്കും വ്യാപിപ്പിക്കുന്പോള്‍ നയന്‍സിന്‍റെ ഭാവിയെന്താവും? ടോളിവുഡിലെ മാദകറാണികള്‍ക്ക് ഭീഷണിയാവുമോ മല്ലികയുടെ തമിഴിലേ അരങ്ങേറ്റം?ഇങ്ങനെ തുടങ്ങി നിരവധി സംശയങ്ങളാണ് ടോളിവുഡില്‍ നിലനില്‍ക്കുന്നത്.

കമലഹാസന്‍റെ ദശാവതാരത്തിലൂടെയാണ് മല്ലിക തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതെങ്കിലും ഇതിനകം തെലുങ്കില്‍ മല്ലിക ചുവടുറപ്പിച്ച് കഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമകളില്‍ വിലസുന്ന നയന്‍താരയ്ക്കും നമിതയ്ക്കുമൊക്കെ മല്ലിക കനത്തവെല്ലുവിളിയുര്‍ത്തുമെന്നാണ് സംസാരം.

മല്ലികയുടെ ശരീരപ്രദര്‍ശനം ആവശ്യത്തിലേറെ ഉണ്ടായിട്ടും ബോളിവുഡില്‍ പൊട്ടിപ്പാളിസായ ബച്കെ രഹ്നെ രേ ബാബ പക്ഷേ തെലുങ്കില്‍ ബോക്സ്ഓഫീസ് ഹിറ്റായിരുന്നു. കോടികളാണ് ഈ ചിത്രം തെലുങ്കില്‍ വാരികൂട്ടിയത്. രേഖയും മല്ലികയും നായികവേഷങ്ങളില്‍ അഭിനയിച്ച് ബച്കെ രഹ്നെ രേ ബാബ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ബ്രേക്കേഴ്സ് എന്ന ചിത്രത്തിന്‍റെ ബോളിവുഡ് റീമേക്കായിരുന്നു.

ഇത് ‘തേനെട്ടീഗലു’എന്നപേരില്‍ തെലുങ്കില്‍ ഡബ്ബുചെയ്തിറക്കി നിര്‍മ്മാതാക്കള്‍ കോടികള്‍ വാരിയെന്നാണ് റിപ്പോര്‍ട്ട്. മല്ലികയുടെ മാദകത്വം തുളുന്പുന്ന പോസ്റ്ററുകളാണ് സിനിമാശാലകളില്‍ ആളെക്കൂട്ടിയതെന്നാണ് വാര്‍ത്ത.

തെലുങ്കിലെ ഈ വിജയം കണ്ട് മല്ലിക പുതിയ കണക്കുകൂട്ടലുകള്‍ നടത്തിയതിന്‍റെ ഫലമാണ് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുളള നടിയുടെ തീരുമാനത്തിന് പിന്നിലെന്നും പറയുന്നു. മല്ലിക അഭിനയിച്ച് മറ്റ് ഹിന്ദി ചിത്രങ്ങളും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കാനുളള ഒരുക്കത്തിലാണത്രേ തെലുങ്ക് നിര്‍മാതാക്കള്‍.

ബോളിവുഡ് പ്രേക്ഷകര്‍ തന്‍റെ അംഗചലനങ്ങള്‍ കണ്ട് മടുത്തുവെങ്കില്‍ അതിനി തെന്നിന്ത്യയില്‍ പ്രചരിപ്പിക്കാനാണ് മല്ലികയുടെ നീക്കം. എന്നിരുന്നാലും ബോളീവുഡ് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ മല്ലികയ്ക്ക് മനസ്സിലത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X