twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രാമീണ കന്യകയും തമിഴിന്‍റെ മലയാളിയും

    By Staff
    |

    ഗ്രാമീണ കന്യകയായി സ്‌നേഹ

    ഗ്രാമീണ സൗന്ദര്യവും നിഷ്‌ങ്കളത തുളുമ്പുന്ന മുഖവും പുഞ്ചിരിയുമാണ്‌ സ്‌നേഹയുടെ പ്രധാന ആയുധങ്ങള്‍. പ്രശാന്തിനൊടൊപ്പമുളള വിരുമ്പുഗീരന്‍ ഏറെ പ്രതീക്ഷയ്‌ക്ക്‌ വകയുണ്ടായിരുന്ന ചിത്രമായിരുന്നുവെങ്കിലും പലവിധ വിവാദങ്ങള്‍ പെട്ട്‌ ചിത്രം കുറേ നാള്‍ പെട്ടിയ്‌ക്കത്ത്‌ കിടന്നു.

    ഇടയ്‌ക്കിടെ മാത്രം എത്തിനോക്കുന്ന വിജയങ്ങള്‍ക്കിടെയും സ്‌നേഹ പതുകെ കോളിവുഡില്‍ തന്റെതായ സ്ഥാനം സ്ഥാപിച്ചെടുത്തു. പ്രതിഭന്‍ കനവ്‌, ഓട്ടോഗ്രാഫ്‌ തുടങ്ങിയ ചിത്രങ്ങള്‍ സ്‌നേഹയുടെ കരിയറിലെ പൊന്‍തൂവലുകളാണ്‌. എന്നാലും ഈയടുത്ത്‌ കാലത്ത്‌ ഹിറ്റായ നാന്‍ അവന്‍ അല്ലേയ്‌, പളളിക്കൂടം എന്നി ചിത്രങ്ങളാണ്‌ സ്‌നേഹയ്‌ക്ക്‌ കൂടുതല്‍ സഹായകമായത്‌.

    നിലവിലെ ശമ്പളം:18-20 ലക്ഷം/ചിത്രം
    ഹിറ്റുകള്‍:നാന്‍ അവന്‍ അല്ലേയ്‌,
    ഓട്ടോഗ്രാഫ്‌, വസൂല്‍ രാജാ എംബിബിഎസ്‌,
    ഉന്നയെ നിനയ്‌തു, ആനന്ദം, പമ്മല്‍ കെ
    സംബന്ധം, ഏപ്രില്‍ മാസത്തില്‍.
    ഇനി വരുന്ന ചിത്രങ്ങള്‍: പ്രിവം
    ശാന്തിപോം, അറുവതേ, ഇന്‍ബാ, അച്ചമുണ്ടു അച്ചമുണ്ടു. അവസാന ഹിറ്റ്‌: നാന്‍ അവനല്ലേയ്‌

    തമിഴിന്‍റെ മലയാളി ഭാവന

    ചിത്തിരം പേശുത്തടിയില്‍ അയല്‍പക്കത്തെ പെണ്‍കുട്ടിയായുളള അഭിനയം ഭാവനയെ തമിഴരുടെ പ്രിയ നടിയായി മാറ്റി. മലയാളി സൗന്ദര്യത്തെ വാനോളം പുകഴ്‌ത്തിയ തമിഴ്‌ മക്കള്‍ ഭാവനയുടെ അഭിനയപാടവത്തെയും ആവോളം പ്രശംസിച്ചു.

    ചിത്തിരം പേശുതടി വന്‍ ഹിറ്റായി. അതിനു പുറമേ ദീപാവലി, വെയില്‍ തുടങ്ങിയ ചിത്രങ്ങളും ഭാവനയിലെ അഭിനേന്ത്രിയെ പുറത്ത്‌ കൊണ്ട്‌ വന്ന ചിത്രങ്ങളായിരുന്നു. തമിഴകത്ത്‌ ദേവയാനിക്കുണ്ടായിരുന്ന സ്ഥാനമാണ്‌ ഭാവനയ്‌ക്കിപ്പോള്‍.

    നിലവിലെ ശമ്പളം: 25 ലക്ഷം/ചിത്രം
    ഹിറ്റുകള്‍- വെയില്‍, ചിത്തിരം പേശുത്തടി
    ഇനി വരുന്ന ചിത്രങ്ങള്‍: ആര്യ(പ്രദര്‍ശനത്തിനെത്തി), രാമേശ്വരം, വാഴ്‌ത്തുകള്‍
    അവസാന ഹിറ്റ്‌:വെയില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X