നയന്‍സും മോഡലും
വിവാദനായികയായി നയന്‍സ്
അഭിനയപാടവത്തെക്കാള്‍ നയന്‍സിനെ പ്രശസ്തയാക്കിയത് ചിന്പുവുമായുളള ഹ്രസ്വകാല ബന്ധമാണ്. അയ്യയിലൂടെ നയന്‍താര കോളിവുഡിന്‍റെ പടി കടന്നപ്പോള്‍ അത് തന്‍റെ സിനിമാ ഭാവി തന്നെ മാറ്റി മറച്ചേക്കുമെന്ന് നയന്‍സ് കരുതികാണില്ല.
പിന്നീടങ്ങോട്ട് തമിഴകത്ത് നയന്‍സിന്‍റെ വിളയാട്ടമായിരുന്നു. സൈറ്റല്‍മന്നന്‍ രജനീകാന്തിന്‍റെ നായികയായി ചന്ദ്രമുഖിയില്‍ അഭിനയിച്ചതോടെ നയന്‍സ് കോളിവുഡിലെ മുന്‍നിര നടിയായി മാറി. എപ്പോഴും ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലും സ്ഥാനം പിടിച്ച നയന്‍സ് തമിഴിന് പുറമേ തെലുങ്കിലും ശ്രദ്ധയൂന്നി.
നിലവിലെ ശന്പളം: 45 ലക്ഷം
ഹിറ്റുകള്‍: ഇ, ഗജനി, ചന്ദ്രമുഖി, അയ്യാ, വല്ലവന്‍
ഇനി വരുന്ന ചിത്രങ്ങള്‍: ബില്ലാ, യാരടി നീ മോഹിനി, സത്യം,
അവസാന ഹിറ്റ്: വല്ലവന്‍
വിജയങ്ങള്‍ ആവര്‍ത്തിച്ച് ത്രിഷ
തമിഴില്‍ പിടിച്ച് നിന്നുവെന്ന് മാത്രമല്ല, തമിഴ് മക്കളുടെ പ്രിയതാരമാവാന്‍ ഭാഗ്യം ലഭിച്ച തമിഴ് നടിയാണ് തൃഷ. സിനിമയില്‍ വരുന്നതിന് മുന്പേ ഫ്ളാഷ് ലൈറ്റുകളുടെയും ക്യാമറുയുടെയും ലോകം തൃഷയ്ക്ക് സുപരിചിതമാണ്.
സിനിമയില്‍ എത്തുന്നതിന് മുമ്പേ, മോഡലിങ്ങിലൂടെ പ്രശസ്‌തയായ തൃഷ മിസ് ഇന്ത്യ മല്‍സരത്തില്‍ അവസാന പത്ത് പേരില്‍ ഇടം കണ്ടെത്തിയിരുന്നു. തൃഷയുടെ സൗന്ദര്യവും ശരീരവടിവും ഈ നടിയെ പെട്ടെന്ന് തന്നെ തമിഴ് സിനിമയിലെ അവഗണിക്കാത്ത നായികമാരില്‍ ഒരാളാക്കി മാറ്റി.
ആദ്യചിത്രം ശരാശരി വിജയമെ നേടിയുളളൂവെങ്കിലും അതൊന്ന് മാത്രം മതിയായിരുന്നു തമിഴിലെ പ്രധാന നായകന്‍മാരുടെ നായികയാവാന്‍ തൃഷയ്‌ക്ക് സഹായമായത്. തമിഴിലെയും തെലുങ്കിലെയും കിരീടം വെക്കാത്ത നായികയാണിപ്പോള്‍ തൃഷ
നിലവിലെ ശമ്പളം:50 ലക്ഷം/ചിത്രം
ഹിറ്റുകള്‍:കീരിടം, സംതിങ്ങ് സംതിങ്ങ്, തിരുപ്പാച്ചി, ഗില്ലി, സാമി
ഇനി വരുന്ന ചിത്രങ്ങള്‍: ഭീമാ, ചെന്നൈയില്‍ ഒരു മഴക്കാലം
അവസാന ഹിറ്റ്:കിരീടം


Click it and Unblock the Notifications