രാജകുമാരിയാര്, റാണിയാര്?
റാണിപ്പട്ടം സ്വന്തമാക്കിയത് അസിന്‍
ബിസിന്‌സ് പാരമ്പര്യമുളള കുടുംബത്തില്‍ നിന്ന് മോഡലിങ് വഴി സിനിമയില്‍ എത്തിയ അസിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളാണ് ഈ നടിയെ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ റാണിയാക്കി മാറ്റിയത്. ഓരോ സിനിമയുടെ ഗുണദോഷങ്ങളെ കുറിച്ച് പഠിച്ചശേഷമേ അസിന്‍ ഒപ്പിടൂ.
തന്റെ കഥാപാത്രം മെച്ചപ്പെടുത്താനായി എന്ത് ചെയ്യാനും ഈ മലയാളി പെണ്‍കൊടി ഒരുക്കമാണ്. ഈ വര്‍ഷം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് അസിന്റെ പോക്കിരി ജൈത്രയാത്ര നടത്തിയത്. കമലിനൊപ്പമുളള ദശാവതാരവും അസിന് ഏറെ പ്രതീക്ഷയേക്കുന്ന ചിത്രമാണ്.
ഇതിന് പുറമേ, ബോളിവുഡിലും കാലൂന്നിയ അസിന്‍ അമീര്‍ഖാനൊപ്പമുളള ഗജിനിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. തെലുങ്കിലും മലയാളത്തിലുമെല്ലാം അസിന്‍ തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
നിലവിലെ ശമ്പളം:55 ലക്ഷം/ചിത്രം
ഹിറ്റുകള്‍:പോക്കിരി, ശിവകാശി, ഗജിനി, എം കുമാരന്‍, വരലരു.
ഇനി വരുന്നു ചിത്രങ്ങള്‍:ദശാവതാരം,
ഗജിനി(ഹിന്ദി), വേല്‍
അവസാന ഹിറ്റ്:പോക്കിരി
ശ്രിയയെ വെല്ലാന്‍ ആരുണ്ട്?
ഹോട്ടി സുന്ദരി- ഇതാണ് ശ്രിയ. ശിവാജിയില്‍ നായികയാവാന്‍ സമ്മതം മൂളിയത് തൊട്ട് ശ്രിയ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചു. അതിന് മുമ്പും ഒത്തിരി തമിഴ് ചിത്രങ്ങളില്‍ തലകാണിച്ചുവെങ്കിലും ശിവാജിയാണ് ശ്രിയയ്‌ക്ക് ഭാഗ്യം കൊണ്ട് വന്നത്.
വിക്രം, വിജയ് തുടങ്ങിയവരുടെ നായികയായി അഭിനയിക്കുന്ന തിരക്കിലാണ് ശ്രിയയിപ്പോള്‍. ഇതിന് പുറമേ, പല നിര്‍മ്മാതാക്കളും ശ്രിയയുടെ ഡേറ്റ് ലഭിക്കാനായി ക്യൂ നില്‍ക്കുകയാണ്.
നിലവിലെ ശമ്പളം: 60 ലക്ഷം/ചിത്രം
ഹിറ്റുകള്‍: ശിവാജി, തിരുവിളയാടല്‍ ആരംഭം
ഇനി വരുന്ന ചിത്രങ്ങള്‍: അഴകിയ തമിഴ് മകന്‍, കണ്‌ഠസാമി
അവസാനത്തെ ഹിറ്റ്:ശിവാജി


Click it and Unblock the Notifications