അവസാന നിമിഷം കാര്‍ത്തികയും കാലുമാറി
നാന്‍ കടവുളിന്റെ ചിത്രീകരണം പൂര്‍ത്തിയാവുമ്പോഴെക്കും സംവിധായകന്‍ ബാല പുതിയൊരു റെക്കോര്‍ഡിനുടമയാവാനുളള എല്ലാ സാധ്യതയും തെളിഞ്ഞു കാണുന്നുണ്ടെന്നാണ് കോളിവുഡിലെ കുശുകുശുപ്പ്.
വേറൊന്നുമല്ല ആ റെക്കോര്‍ഡ്, ഒരു ചിത്രത്തിനിടെ വച്ച് ഏറ്റവുമധികം താരങ്ങള്‍ പിന്‍മാറിയെന്ന് റെക്കോര്‍ഡാവും ബാലയ്ക്ക് ലഭിക്കുക. അജിത്തായിരുന്നു ചിത്രത്തില്‍ നിന്ന് ആദ്യം പിന്‍മാറിയത്. പിന്നീട് ഭാവനയുടെ ഊഴമായിരുന്നു.
ചിത്രത്തിലെ നായികാ സ്ഥാനം അലങ്കരിക്കാന്‍ ആദ്യമെത്തിയത് ഭാവനയായിരുന്നു. എന്നാല്‍ അധികം താമസിയാതെ ഭാവനയും ഗുഡ്‌ബൈ പറഞ്ഞ് പിരിഞ്ഞു. പിന്നീടെത്തിയത് കാര്‍ത്തികയാണ്.
ചിത്രത്തില്‍ അഭിനയിച്ചു വരവേ കാര്‍ത്തിക ടൈഫോയിഡ് പിടിപെട്ടു കിടപ്പിലായി. ഇപ്പോള്‍ ബെഡ് റെസ്‌റ്റിലാണ് നായിക. അതിനാല്‍ ഇനി ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് കാര്‍ത്തിക ബാലയെ അറിയിച്ചു കഴിഞ്ഞു.
അതോടെ ബാല വീണ്ടും ഓട്ടമാരംഭിച്ചു. പുതിയ നായികയെയും തേടി. പ്രശ്‌നമെന്തെന്ന് വച്ചാല്‍ നായിക ഉള്‍പ്പെടാത്ത എല്ലാ ഭാഗങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. അത് കൊണ്ട് തന്നെ അടിയന്തരമായി ഒരു നായികയെ തപ്പിയെടുത്ത് പടം തീര്‍ക്കാനുളള വെപ്രാളത്തിലാണ് ബാല.


Click it and Unblock the Notifications