ശിവാജിയ്ക്ക് ഹിന്ദിപ്പതിപ്പ് ഒരുക്കുന്നു
അനേകം പ്രത്യേകതകളുമായി പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ശിവാജിയുടെ ഹിന്ദി പതിപ്പ് പുറത്തിറക്കുന്നു.
ദക്ഷിണേന്ത്യയില്‍ ഇപ്പോഴും തകര്‍ത്തോടുന്ന ശിവാജിയുടെ ഹിന്ദി മൊഴിമാറ്റം ദീപാവലിക്കുശേഷം പുറത്തിറക്കാനാണ് അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്.
ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതിന്റെ ഭാഗമായി ശിവാജിയുടെ ചില സീനുകള്‍ വീണ്ടും ചിത്രീകരിക്കും. ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഇതിനായി നാലുദിവസം നീക്കിവെക്കാന്‍ രജനീകാന്ത് തയ്യാറായിട്ടുണ്ടെന്ന് എവിഎം പ്രൊഡക്ഷന്‍സ് സി.ഇ.ഒ. എസ്.സി ബാബു അറിയിച്ചു.
ഹിന്ദിയില്‍ നായക കഥാപാത്രത്തിന് രജനീകാന്ത് ശബ്ദംകൊടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. ഇപ്പോള്‍ മൂന്നുമണിക്കൂറോളം നീളുന്ന ചിത്രം ഹിന്ദിയില്‍ രണ്ടരമണിക്കൂറായി ചുരുങ്ങും.
ഭാഷകള്‍ക്ക് അതീതമായ അഭിനയശേഷിയുള്ള നടനാണ് രജനീകാന്ത്. ഹിന്ദിയിലും ചിത്രം വന്‍ വിജയം നേടുമെന്നാണ് പ്രതീക്ഷ-എസ്.സി. ബാബു പറയുന്നു. എസ്.ശങ്കര്‍ സംവിധാനം ചെയ്ത ശിവാജിയില്‍ ശ്രിയയാണ് രജനീകാന്തിന്റെ നായികയായി വേഷമിട്ടത്.


Click it and Unblock the Notifications