താന്‍ വഞ്ചിക്കപ്പെടുവെന്ന്‌ സുജ

By Staff

തെന്നിന്ത്യന്‍ ചിത്രങ്ങളിലെ തിരക്കേറിയ ഐറ്റം ഗേളില്‍ ഒരാളാണ്‌ സുജ. മലയാളത്തില്‍ ഐറ്റം നമ്പറുകള്‍ക്ക്‌ അത്ര പ്രാധാന്യമില്ലെങ്കിലും ഇതിനകം ഒരു ഡസണിലേറെ മലയാളം ചിത്രങ്ങളിലും സുജ തലകാണിച്ചു കഴിഞ്ഞു.

എന്നാല്‍ ഈയിടെ ശക്തമായ കഥാപാത്രങ്ങള്‍ അഭിനയിക്കാനാണ്‌ സുജയുടെ തീരുമാനം. അത്‌ കൊണ്ട്‌ തന്നെ ഇപ്പോള്‍ ഐറ്റം നമ്പറുകള്‍ അവതരിപ്പിക്കാന്‍ സുജ താല്‍പര്യം കാണിക്കാറില്ല. അഥവാ ഐറ്റം ഡാന്‍സുകള്‍ അഭിനയിക്കാന്‍ സമ്മതിച്ചാല്‍ തന്നെ അതില്‍ തനിക്ക്‌ ചില നൃത്തേതര രംഗങ്ങള്‍ കൂടിയുണ്ടെന്ന്‌ സുജ ഉറപ്പ്‌ വരുത്തും.

സുജ ഏറ്റവും ഒടുവില്‍ അഭിനയിച്ച്‌ ചിത്രം പളളിക്കൂടമാണ്‌. നരേനും സ്‌നേഹയുമാണ്‌ ഇതിലെ നായികാനായന്‍മാര്‍. ചിത്രത്തില്‍ നൃത്തരംഗം മാത്രമല്ല മറ്റു ചില രംഗങ്ങളും സുജയ്‌ക്കുണ്ടെന്ന്‌ സംവിധായകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ പളളിക്കൂടത്തില്‍ അഭിനയക്കാന്‍ സുജ സമ്മതം മൂളിയത്‌. അപ്രകാരം തന്നെ ഷൂട്ടിങ്ങും നടന്നു.

എന്നാല്‍ ചിത്രം തിയ്യറ്ററിലെത്തിയപ്പോള്‍ സുജ ഞെട്ടിപ്പോയി. നൃത്തമൊഴിച്ച്‌ താന്‍ അഭിനയിച്ച്‌ രംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ലെന്നാണ്‌ സുജയ്‌ക്ക്‌ കാണാന്‍ കഴിഞ്ഞത്‌. ഇതിനെ വഞ്ചനയെന്നല്ലാതെ എന്താണ്‌ പറയുകയെന്നാണ്‌ സുജയുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X