നയന്‍സ് വിക്രമിന്റെ നായിക
നയന്‍താരയുടെ എല്ലാ വിഷമവും മാറി. ആരാധകരുടെയും. വിജയ് നായകനാകുന്ന കുരുവി എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന്റെ വിഷമം വിക്രമിന്റെ പുതിയ ചിത്രത്തിലെ നായികാവേഷത്തോടെ പമ്പകടന്നു. വിജയിനോട് മധുരമുളള പ്രതികാരം ചെയ്ത സന്തോഷവും.
വിക്രമിനെ നായകനാക്കി ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന രാജവേഷത്തിലാണ് നയന്‍താര നായികയാവുന്നത്. വിശാലും പ്രിയാമണിയും ഒന്നിച്ച മലൈക്കോട്ടെ എന്ന ചിത്രമാണ് ഭൂപതി പാണ്ഡ്യന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രം റിലീസ് ചെയ്താലുടന്‍ രാജവേഷത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
നയന്‍സിന്റെ മൂന്നു ചിത്രങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ധനുഷിന്റെ യാരെടീ നീ മോഹിനി, അജിത്ത് നായകനായ ബില്ല 2007, വിശാല്‍ നായകനാകുന്ന സത്യം എന്നിവയാണ് ആ ചിത്രങ്ങള്‍.
ബ്രിട്ട്നി സ്പിയേഴ്സിനെയും ലിന്റ്സെ ലോഹനെയും പോലെ നയന്‍സ് ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്ന രംഗമാണ് ബില്ല 2007ലെ ഹൈലൈറ്റ്. സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക പതിയാതെ ഈ രംഗങ്ങള്‍ തീയേറ്ററിലെത്തണേ എന്ന പ്രാര്‍ത്ഥനയുമായി കഴിയുകയാണ് ആരാധകര്‍.


Click it and Unblock the Notifications