രജനീകാന്തും കമലഹാസനും ഒന്നിക്കുന്നു
തമിഴ് സിനിമയിലെ മെഗാതാരങ്ങളായ രജനീകാന്തും കമലഹാസനും തങ്ങളുടെ കരിയറിലെ ആദ്യകാലത്ത് പല സിനിമകളിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നതോടെ ഇരുവരും ഒന്നിച്ചഭിനയിക്കാതായി.
വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന വിസ്മയകാഴ്ചയ്ക്ക് തമിഴ് സിനിമാ ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായതോടെ ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാന്‍ ഫാസില്‍ മുന്നോട്ടുവരേണ്ടി വന്നു. തമിഴ് സിനിമയിലെ മെഗാതാരങ്ങളെ ഒന്നിപ്പിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത് മണിരത്നമാണ്.
കമലഹാസനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കമലഹാസന്‍ മണിരത്നത്തിന്റെ നായകനിലും രജനീകാന്ത് ദളപതിയിലും നായകനായിട്ടുണ്ട്.
സിനിമയില്‍ വില്ലനായി തുടക്കമിട്ട രജനീകാന്ത് ആദ്യകാലത്ത് കമലഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. ആ ചിത്രത്തിലും കമലഹാസനായിരുന്നു നായകന്‍. ഇരുവരും ഒന്നിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം ബാലചന്ദറിന്റെ പതിനാലു വയതിനിലേ ആണ്. 1977ല്‍ ആയിരുന്നു അത്. ഇപ്പോള്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരെയും മണിരത്നം ഒന്നിപ്പിക്കുന്നത്.


Click it and Unblock the Notifications