സംവിധായകര്‍ തമിഴിലേക്ക്
മലയാളത്തിലെ പ്രഗത്ഭ സംവിധായകര്‍ ഇടയ്ക്കൊക്കെ തമിഴില്‍ എത്തിനോക്കുക പതിവാണ്. എന്നാല്‍ കൂട്ടത്തോടെ സംവിധായകര്‍ തമിഴിലെത്തുന്നത് ഇതാദ്യം. മലയാളത്തിലെ ഏഴ് സംവിധായകരാണ് തമിഴില്‍ സിനിമ ചെയ്യാനൊരുങ്ങുന്നത്. റീമേക്കുകളും പുതിയ കഥകളുമൊക്കെ അക്കൂട്ടത്തിലുണ്ട്.
സിദ്ദിഖ്, ഫാസില്‍, ലാല്‍ ജോസ്, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, ജയരാജ്, വിനയന്‍ എന്നീ സംവിധായകരാണ് തമിഴില്‍ ചിത്രങ്ങളൊരുക്കുന്നത്. ഇവരില്‍ ലാല്‍ ജോസും ജയരാജും തമിഴില്‍ ആദ്യമായി ചിത്രങ്ങളൊരുക്കുന്നവരാണ്.
കാവ്യാ മാധവനെ നായികയാക്കി സാധു മിരണ്ടാല്‍ എന്ന ചിത്രമാണ് സിദ്ദിഖ് ഒരുക്കുന്നത്. നേരത്തെ മലയാളത്തിലെ ഹിറ്റ് ചിത്രമായ ഫ്രന്റ്സ് അതേ പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തിട്ടുള്ള സിദ്ദിഖ് ഈ ചിത്രത്തില്‍ പുതിയ കഥയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രസന്നയാണ് നായകന്‍.
ഫാസില്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം നിര്‍മിക്കുന്നത് പ്രിയദര്‍ശനാണ്. പ്രിയദര്‍ശന്‍ തമിഴില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നുമുണ്ട്. കാഞ്ചീപുരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന്‍ പ്രകാശ് രാജാണ്.
ജയരാജ് സംവിധാനം ചെയ്യുന്ന ചില നേരങ്ങളില്‍ എന്ന ചിത്രത്തില്‍ നവ്യാ നായരാണ് നായിക. ജയരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ തമിഴ് ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണ്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ഷാജി കൈലാസ് തമിഴ് ചിത്രമൊരുക്കുന്നത്. ലാല്‍ ജോസ്, വിനയന്‍ എന്നിവരും തമിഴ് ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications