വിക്രമിന്റെ പഞ്ചാവതാരം
തമിഴില്‍ ഡബിള്‍ റോളൊക്കെ ഔട്ട് ഒഫ് ഫാഷനായി കഴിഞ്ഞു. കമലഹാസന്‍ ഒരു ചിത്രത്തില്‍ പത്തു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെങ്കില്‍ അടുത്ത കമലഹാസനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിക്രം ഒരു ചിത്രത്തില്‍ അഞ്ച് വേഷങ്ങളെങ്കിലും ചെയ്യണ്ടേ?
കമലഹാസന്‍ ദശാവതാരം എന്ന ചിത്രത്തിലാണ് പത്തു കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. കണ്ഡസ്വാമി എന്ന ചിത്രത്തില്‍ വിക്രം അഞ്ച് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദശാവതാരത്തില്‍ കമലഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൊന്ന് സ്ത്രീ വേഷമാണ്. കണ്ഡസ്വാമിയില്‍ വിക്രമും സുന്ദരിയായ ഒരു സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നു! കാഴ്ചയില്‍ മാധുരി ദീക്ഷിതിനെ ഓര്‍മിപ്പിക്കുമത്രെ വിക്രമിന്റെ ഈ സ്ത്രീ വേഷം!!
ഭീമയ്ക്കു വേണ്ടി വിക്രം തടി കൂട്ടിയിരുന്നു. കണ്ഡസ്വാമിയില്‍ അഭിനയിക്കുന്നതിനായി ഈ തടിയൊക്കെ വിക്രം കുറച്ചു. ശ്രേയയാണ് കണ്ഡസ്വാമിയില്‍ വിക്രമിന്റെ നായിക.


Click it and Unblock the Notifications