നയന്സിന്റെ ബിക്കിനിപ്പടക്കം ദീപാവലിക്കില്ല

By Super

നയന്‍താര ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്ന ബില്ല 2007 ദീപാവലിപ്പടക്കമായി തീയേറ്ററുകളില്‍ പൊട്ടിത്തെറിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ വെറുതെയായി.

റിപ്പോര്‍ട്ടുകളനുസരിച്ച് ഡിസംബര്‍ അവസാനത്തോടെ മാത്രമേ ബില്ല തീയേറ്ററുകളിലെത്തുകയുളളൂ. ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാത്തതാണ് റിലീസിംഗ് തീയതി നീട്ടാന്‍ കാരണം.

അജിത്ത് നായകനാവുന്ന ബില്ല 2007ല്‍ മലേഷ്യയിലെ കടല്‍ത്തീരങ്ങളില്‍ ബിക്കിനിയണിഞ്ഞ് ആടിപ്പാടുന്ന നയന്‍താരയുടെ ഗംഭീര ഗ്ലാമര്‍ സീനുകളുണ്ട്.

രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബില്ലയുടെ റീമേക്കാണ് ഈ ചിത്രം.

വിഷ്ണു വര്‍ദ്ധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവശങ്കര്‍ രാജ ഈണം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റാവുമെന്നാണ് പ്രവചനം.

നമിതയും നയന്‍താരയും മത്സരിച്ച് ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് ബില്ലയെക്കുറിച്ചുളള ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നത്. ചിത്രത്തിന്റെ ഒരു ഗാനരംഗത്തിന്റെ ഷൂട്ടിംഗാണ് മലേഷ്യയില്‍ നടക്കുന്നതത്രേ!

Read more about: nayanthara namitha nayantara ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X