ചിന്താമണിയുമായി ഷാജി തമിഴില്‍
നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് വീണ്ടും തമിഴിലെത്തുന്നു. ഇത്തവണ മലയാളത്തില്‍ ഹിറ്റായ ചിന്താമണി കൊലക്കേസിന്റെ റീമേക്കാണ് ഷാജി കൈലാസ് തമിഴില്‍ ഒരുക്കുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ പാര്‍വതിയാണ് നായിക. നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ പാര്‍വതി രസതന്ത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു. ഇപ്പോള്‍ ഫ്ലാഷില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചുവരികയാണ്.
ചിന്താമണി കൊലക്കേസില്‍ സുരേഷ് ഗോപി അവതരിപ്പിച്ച നായകവേഷം തമിഴില്‍ ചെയ്യുന്നത് ഒരു പുതുമുഖമായിരിക്കും. മലയാളത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രമായാണ് പാര്‍വതി തമിഴില്‍ അഭിനയിക്കുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഷാജി കൈലാസ് തമിഴില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനു മുമ്പ് രണ്ട് ചിത്രങ്ങളാണ് ഷാജി തമിഴില്‍ ചെയ്തത്. വിജയകാന്ത് നായകനായ ആദ്യചിത്രം നരസിംഹ വന്‍പരാജയമായി. അജിത് നായകനായ ജന ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications