»   » മൈനപ്പെണ്ണ് ചെന്നൈയിലേക്ക് കൂടുമാറുന്നു

മൈനപ്പെണ്ണ് ചെന്നൈയിലേക്ക് കൂടുമാറുന്നു

Posted By:
Subscribe to Filmibeat Malayalam
Amala Paul
കോളിവുഡിന്റെ പുതിയ താരസുന്ദരിയായി മാറുന്ന അമല പോള്‍ ഇന്ത്യന്‍ റുപ്പിയിലൂടെ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. നീലത്താമരയിലെ ചെറിയ വേഷത്തിന് ശേഷം തമിഴിലേക്ക് ചുവടുമാറ്റിയതാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്.

ഇപ്പോള്‍ പൃഥ്വിയുടെ നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോഴും മറ്റൊരു കൂടുമാറ്റത്തിനുള്ള ഒരുക്കത്തിലാണ് അമല അതേ തമിഴിലെ തിരക്കുകള്‍ കാരണം കൊച്ചി വിട്ട് ചെന്നൈയിലേക്ക് സ്ഥിരമായി കുടിയേറാന്‍ മൈനപ്പെണ്ണ് തീരുമാനിച്ചുകഴിഞ്ഞു. കൊച്ചിയ്ക്കും ചെന്നൈയ്ക്കുമിടയില്‍ സ്യൂട്ട്‌കേസ് തൂക്കിയുള്ള യാത്രകള്‍ താരത്തിന് മടുത്തിരിയ്ക്കുകയാണത്രേ.

ചെന്നൈയില്‍ നല്ലൊരു വീടുനോക്കുകയാണ് അമല. അതു കണ്ടെത്തിയാല്‍ ഒരു ചെന്നൈക്കാരിയായി അമലയും മാറും.

English summary
Amala Paul is sitting pretty on the top of the heap at present. The producers are queuing up hoping to get her to sign on the dotted line. She is getting the creme de la creme of offers and the Malayalam babe is very pleased with the way her career is going

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam