അസിനും വിജയും വീണ്ടും ഒന്നിയ്‌ക്കുന്നു
ബോളിവുഡില്‍ ചിറക് വിരിച്ച് പറക്കാനൊരുങ്ങുന്ന അസിന്‍ വീണ്ടും തമിഴില്‍. ഇളയദളപതി വിജയ്‌യുടെ അമ്പതാം ചിത്രത്തിലാണ് അസിന്‍ നായികയാകുന്നത്.
മുമ്പ് ഇതെ ജോഡികള്‍ ഒന്നിച്ച പോക്കിരി, ശിവകാശി എന്നീ ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു.
അമ്പതാം ചിത്രം വന്‍ സംഭവമാക്കാനൊരുങ്ങുന്ന വിജയ് അസിനെ നായികയാക്കാനൊരുങ്ങുന്നതിലൂടെ മുന്‍ വിജയങ്ങള്‍ തുടരാനാണ് ലക്ഷ്യമിടുന്നത്. അതെ സമയം ബോളിവുഡില്‍ ചേക്കേറിയ അസിന് താന്‍ തെന്നിന്ത്യയെ മറന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‌കാനും ഈ ചിത്രത്തിലൂടെ കഴിയും.
വിജയ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം താന്‍ ആലോചിച്ചു കൊണ്ടിരിയ്‌ക്കുകയാണെന്ന് അസിന്‍ പ്രതികരിച്ചിട്ടുണ്ട്.
വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ ആയിരിക്കും ചിത്രത്തിന്റെ സംവിധായകന്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥീകരിച്ചിട്ടില്ല. എന്തൊക്കെയായാലും വിജയ് യുടെ ഹാഫ് സെഞ്ച്വറി ആഘോഷമാക്കാന്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു


Click it and Unblock the Notifications