അമേരിക്കയിലും രജനി തരംഗം
ആഗസ്റ്റ് 31ന് ഏറ്റവും പുതിയ രജനീ ചിത്രമായ കുസേലന്‍ തിയറ്ററുകളിലെത്താനിരിയ്‌ക്കെ അമേരിക്കയിലും രജനി തരംഗം. കുസേലന്റെ റീലിസ് ഒരാഘോഷമാക്കാനാണ് അമേരിക്കന്‍ രജനി ആരാധകര്‍ ഒരുങ്ങുന്നത്..
ഇതിന്റെ ഭാഗമായി ചിത്രം റിലീസ് ചെയ്യുന്ന ചിക്കാഗോ, ഡള്ളാസ്, ന്യൂജേഴ്‌സി എന്നീ നഗരങ്ങളിലെ തിയറ്ററുകള്‍ക്ക് മുമ്പില്‍ രജനിയുടെ കട്ടൗട്ടുകള്‍ സ്ഥാപിയ്‌ക്കാന്‍ രജനി ഫാന്‍സുകാരും ചിത്രത്തിന്റെ നിര്‍മ്മാതക്കളും തീരുമാനിച്ചു കഴിഞ്ഞു. 25 അടി ഉയരമുള്ള കൂറ്റന്‍ രജനി കട്ടൗട്ടുകളാണ് അമേരിക്കന്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ ഉയരുക.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നടന്റെ കട്ടൗട്ട് അമേരിക്കയില്‍ സ്ഥാപിയ്‌ക്കപ്പെടുന്നത്. ഇന്ത്യയ്‌ക്ക് പുറത്തും ഒട്ടേറെ ആരാധകരുള്ള സ്‌റ്റൈല്‍ മന്നന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത ടീഷര്‍ട്ടുകള്‍ പാശ്ചാത്യര്‍ക്കിടയില്‍ വന്‍ പ്രിയമാണ്.


Click it and Unblock the Notifications