ജൂണ്‍ ആറിന് ദശാവതാരം
കമലഹാസന്‍ പത്തു വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ദശാവതാരം എന്ന ചിത്രം ജൂണ്‍ ആറിന് റിലീസ് ചെയ്യും.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആയിരത്തോളം പ്രിന്റുകളാണ് റിലീസിന് തയ്യാറായിട്ടുളളത്. ഇത് ഇന്ത്യയുടെ സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡാണ്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ ഓസ്കാര്‍ രവി ചന്ദ്രനാണ് ചെന്നൈയില്‍ ദശാവതാരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അമേരിക്ക, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ദുബായ്, ദക്ഷിണാഫ്രിക്ക, കാനഡ, ലണ്ടന്‍, ആസ്ട്രേലിയ, ഫ്രാന്‍സ് എന്നീ വിദേശ രാജ്യങ്ങളിലും ദശാവതാരം റിലീസ് ചെയ്യുന്നുണ്ട്.
മറ്റ് രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ 25 പ്രിന്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. എവിടെയൊക്കെയാണ് എന്ന കാര്യം പിന്നീട് തീരുമാനിക്കും.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കമലിന്റെ വകയായി ചെന്നൈയില്‍ ആയിരം കുട്ടികള്‍ക്ക് അന്നദാനം നടത്തുന്നുണ്ട്. തന്റെ എല്ലാ ചിത്രങ്ങളുടെ റിലീസിനും ചെന്നൈയില്‍ കുട്ടികള്‍ക്ക് കമല്‍ അന്നദാനം നടത്താറുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഒരു മുടക്കവും വരാതെ കമല്‍ ഈ കര്‍മ്മം ചെയ്യുന്നുണ്ട്.
കമലഹാസന്‍ 10 വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതിനു പുറമേ ബോളിവുഡിലെ സെക്സ് ബോംബ് മല്ലികാ ഷെരാവത്തിന്റെ നഗ്നരംഗങ്ങളും ദശാവതാരത്തില്‍ ഉണ്ടാകും. യുവാക്കളുടെ സിരകളില്‍ കാമത്തീ പടര്‍ത്തുന്ന ഈ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്.
ജൂണ്‍ ആറ് എന്ന തീയതി പുലര്‍ന്നു കാണാന്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്നത് അതുകൊണ്ടു കൂടിയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications