»   » ഹാജരായില്ലെങ്കില്‍ നയന്‍സിനെ അറസ്റ്റുചെയ്യും

ഹാജരായില്ലെങ്കില്‍ നയന്‍സിനെ അറസ്റ്റുചെയ്യും

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയം കൂടുതല്‍ രൂക്ഷമായ പ്രശ്‌നങ്ങളിലേയ്ക്ക് നീങ്ങുന്നു. റംലത്തിന്റെ പരാതിയിന്മേല്‍ അയച്ച നോട്ടീസ് പ്രകാരം പ്രഭുവും നയന്‍സും കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റുചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു.

നവംബര്‍ 23ന് ഹാജരാകാനാണ് ഇരുവരോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുകാണിച്ച് ഇരുവര്‍ക്കും സമന്‍സ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

റംലത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നയന്‍സിനോടും പ്രഭുവിനോടും ഒക്ടോബര്‍ 19ന് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് പേരും നോട്ടീസ് കൈപ്പറ്റാന്‍ തയാറായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുന്നത്.

നയന്‍സിന് ഒരു സ്ഥിരം മേല്‍വിലാസമില്ലാത്തതിനാല്‍ നോട്ടീസ് അയയ്ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. നടിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ടിസ്റ്റിസ് അസോസിയേഷനിലേക്ക് നോട്ടീസ് അയച്ചെങ്കിലും അവര്‍ അത് കൈപ്പറ്റാന്‍ വിസമ്മതിച്ചു.

ഈ സാഹചര്യത്തില്‍ റംലത്ത് പുതുതായി സമര്‍പ്പിച്ച ഹര്‍ജിപ്രകാരം നവംബര്‍ 23ന് നേരിട്ടു ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് കോടതി രണ്ടു പേര്‍ക്കും സമന്‍സ് അയക്കുകയായിരുന്നു. നയന്‍താരയും പ്രഭുദേവയും മദ്രാസ് ഹൈക്കോടതിയിലെ കുടുംബക്കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നവംബര്‍ 23ന് കോടതിയില്‍ എത്താത്ത പക്ഷം അറസ്റ്റു ചെയ്യും. ഇരുവരും അന്ന് കോടതിയില്‍ എത്തുന്നുണ്ടോ എന്ന് നടികര്‍ സംഘം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ഇപ്പോള്‍ കുടുംബക്കോടതിയില്‍ റംലത്ത് രണ്ട് ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. നയന്‍താരയുമായുള്ള തന്റെ ഭര്‍ത്താവിന്റെ വിവാഹം മുടക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും തന്നെ ഉപേക്ഷിക്കരുതെന്ന് പ്രഭുദേവയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുമാണവ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam