ഗ്ലാമര് താരം നഗ്മ തിരിച്ചുവരുന്നു
ഓര്ക്കുന്നില്ലേ അഭിനയംകൊണ്ടും ഗ്ലാമര് കൊണ്ടും തെന്നിന്ത്യയുടെ താരറാണിയായി വാണിരുന്ന നഗ്മയെ. തമിഴ് ആരാധകര്ക്ക് വീണ്ടും നഗ്മയുടെ ഗ്ലാമറും അഭിനയവും ആസ്വദിക്കാന് അവസരം വരുന്നു.
വീണ്ടും തമിഴ് ചലച്ചിത്രവേദിയിലെത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ബാലു മഹേന്ദ്രയുടെ പുതിയ ചിത്രത്തില് ഒരു പ്രധാന റോളിലൂടെയാണത്രേ നഗ്മ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നത്.
ബാലു മഹേന്ദ്രയുടെ പുതിയ ചിത്രത്തില് നായികയായി ഗ്ലാമര് താരം മാളവികയെയാണ് നിശ്ചയിച്ചിരുന്നതെന്നാണ് നേരത്തേ വാര്ത്തകളുണ്ടായിരുന്നത്. എന്നാല് മാളവികയ്ക്കു പകരം നഗ്മയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് പുതിയ വാര്ത്ത.
നായികയായി നഗ്മമതിയെന്ന് ബാലു തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് സൂചന. അഞ്ചു വര്ഷത്തോളം തെന്നിന്ത്യന് സിനിമയുടെ രോമാഞ്ചമായി വിലസിയ നഗ്മ കൂടുതല് ചര്ച്ചകളോ നിബന്ധനകളോ ഒന്നും കൂടാതെയാണത്രേ പുതിയ ചിത്രത്തിലെ റോള് സ്വീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications











