»   » ഉടലല്ല ചിക്കന്‍തന്നെ മുഖ്യമെന്ന്‌ നമിത

ഉടലല്ല ചിക്കന്‍തന്നെ മുഖ്യമെന്ന്‌ നമിത

Posted By:
Subscribe to Filmibeat Malayalam
Namitha
മെലിഞ്ഞു കൊലുന്നനയെയുള്ള ഉടലുമായാണ്‌ തെന്നിന്ത്യന്‍ മാദകറാണി നമിത ചലച്ചിത്രരംഗത്തെത്തിയത്‌. ഭക്ഷണക്രമത്തിലെ പ്രശ്‌നമോ വ്യായാമെ ചെയ്യാഞ്ഞോ അതോ കൂറെക്കൂടി തടിച്ച്‌ മാദകത്വം വരട്ടെയെന്ന്‌ കരുതിയിട്ടോ എന്തോ നമിതയുടെ തടി കൂടിക്കൂടി വന്നു.

ഈ തടിയാണ്‌ നമിതയുടെ പ്ലസ്‌പോയിന്റ്‌ എന്ന്‌ പറയുന്ന ആരാധകര്‍ ചുരുക്കമല്ല. അതുകൊണ്ടുതന്നെ നമിത എന്തിന്‌ തടി കുറയ്‌ക്കണമെന്നാണ്‌ അവരില്‍ പലരും ചോദിക്കുന്നതും.

ഈ തടിതന്നെയാണ്‌ തന്റെ വ്യത്യസ്‌തതയെന്നായിരുന്നു നമിതയുടെയും വിശ്വാസം എന്നാല്‍ ഇപ്പോള്‍ താരത്തിന്‌‌ ഒരു ആശങ്ക അരക്കെട്ടിന്റെ വണ്ണം അല്‍പം കൂടിയില്ലേയെന്ന്‌. ചിലരൊക്കെ ഇതു നേരിട്ട്‌ പറയാനും തുടങ്ങി.

ഇതോടെ നമിത തീരുമാനിച്ചു തടികുറച്ചിട്ടുതന്നെ കാര്യം. ഇതിനായി ഭക്ഷണ ക്രമീകരണവും നടപ്പാക്കി. പക്ഷേ തടികുറയ്‌ക്കണമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും ഭക്ഷണം കുറയ്‌ക്കാനുള്ള തീരുമാനം പാളിപ്പോയി.

ഭക്ഷണപ്രിയായ നമിതയ്‌ക്ക്‌ ചിക്കന്‍ വിഭവങ്ങളോട്‌ വലിയ താല്‍പര്യമാണ്‌. ഭക്ഷണ ക്രമീകരണത്തിന്റെ ഭാഗമായി ചിക്കന്‍ വിഭവങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയെങ്കിലും കുറച്ചുനാള്‍ മാത്രമേ നമിതയ്‌ക്ക്‌ നാവിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞുള്ളു.

കൊതിമൂത്ത്‌ അവസാനം ചിക്കന്‍ തീറ്റ വീണ്ടും തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ നമിതയുടെ തടികുറയ്‌ക്കല്‍ ശ്രമം ഒരാഴ്‌ച പോലും നീണ്ടുനിന്നില്ല. ഇനിയെന്തായാലും ഭക്ഷണം ക്രമീകരിച്ച്‌ തടി കുറയ്‌ക്കാന്‍ താനില്ലെന്നാണ്‌ നമിത പറയുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam