പൃഥ്വിയും പത്മപ്രിയയും വീണ്ടും ഒന്നിയ്‌ക്കുന്നു

By Staff

മലയാളത്തില്‍ അഭിനയിച്ച്‌ പേരെടുത്തശേഷം തമിഴ്‌ ചലച്ചിത്രലോകത്തെത്തിയവരാണ്‌ പത്മപ്രിയയും പൃഥ്വിരാജും. കഥാപാത്രങ്ങളായി മാറുമ്പോള്‍ തങ്ങള്‍ക്കിടയില്‍ നല്ല കെമിസ്‌ട്രിയാണുള്ളതെന്ന്‌ ഒന്നിച്ചഭിനയിച്ച ശത്തം പോടാതെ എന്ന ചിത്രത്തിലൂടെ തന്നെ ഇരുവരും തെളിയിച്ചതുമാണ്‌.

ഇപ്പോള്‍ ഈ താരജോഡി വീണ്ടും ഒന്നിയ്‌ക്കുന്നു. നവാഗത സംവിധായകനായ സുരേന്ദര്‍ ഒരുക്കുന്ന നാഗര്‍കോയില്‍ എന്ന ചിത്രത്തിലാണ്‌ ഇവര്‍ വീണ്ടും ഒന്നിയ്‌‌ക്കുന്നത്‌.

ചിത്രത്തില്‍ പൃഥ്വിരാജിന്‌ ഒരു സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറുടെ വേഷമാണ്‌. ചടുലതയേറിയ നഗരജീവിത്തെ സ്‌നേഹിക്കുന്ന ഈ കഥാപാത്രത്തിന്‌ ഗ്രാമത്തിലുള്ള കുടുംബത്തില്‍ നിന്നും ഏറെ സമ്മര്‍ദ്ദം നേരിടേണ്ടിവരുന്നു. ഇതിനിടെയാണ്‌ സമാനമനസ്‌കയായ ഒരു പെണ്‍കുട്ടിയെ ഇയാള്‍ പരിചയപ്പെടുന്നത്‌. പത്മപ്രിയയാണ്‌ ഈ യുവതിയെ അവതിപ്പിക്കുന്നത്‌.

മലയാളത്തില്‍ നല്ല നടിയെന്ന പേരുനേടിയ പത്മപ്രിയ തമിഴില്‍ ഗ്ലാമര്‍ റോളുകളും സ്വീകരിച്ചിരുന്നു. ചിത്രീകരണ സമയത്തുതന്നെ ഏറെ വിവാദങ്ങളുണ്ടാക്കിയ മൃഗം എന്ന ചിത്രം പത്മപ്രിയയ്‌ക്ക്‌ തമിഴകത്തും പ്രശസ്‌തിനേടിക്കൊടുത്തു.

മൃഗത്തിന്റെ സംവിധായകന്‍ സാമി തന്റെ അടുത്ത ചിത്രത്തിലും നായികയാകാന്‍ പത്മപ്രിയയെ ക്ഷണിച്ചെങ്കിലും ഈ അവസരം താരം നിഷേധിക്കുകയായിരുന്നു.

തമിഴില്‍ നല്ല ചിത്രങ്ങള്‍ ചെയ്‌ത പേരെടുത്ത പൃഥ്വിരാജിന്‌ തന്റെ കഴിവുകള്‍ ഏറെ ഉപയോഗപ്പെടുത്താനുള്ള അവസരമായിരിക്കും നാഗര്‍കോയില്‍ നല്‍കുകയെന്നാണ്‌ സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X