»   » പ്രിയാമണിയുടെ രഹസ്യ തീരുമാനങ്ങള്‍

പ്രിയാമണിയുടെ രഹസ്യ തീരുമാനങ്ങള്‍

Subscribe to Filmibeat Malayalam
Priyamani
ഒരു ദേശീയ പുരസ്‌ക്കാരം ഒപ്പിച്ചെടുത്തതിന്റെ തലക്കനമാണോ പ്രിയമണിയ്‌ക്ക്‌? ചോദിയ്‌ക്കുന്നത്‌ കോളിവുഡിലെ സംവിധായകന്‍മാരും നിര്‍മാതാക്കളുമാണ്‌.. ദേശീയ പുരസ്‌ക്കാരം അടിച്ചെടുത്തതിന്‌ ശേഷം പ്രിയാമണി പുതുതായി പല തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്ന്‌ ഇവര്‍ സ്വകാര്യമായി പറയുന്നു.

അവാര്‍ഡ്‌ ലഭിച്ചയുടനെ താരം പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. ഇത്‌ കൂടാതെ തന്നെ സമീപിയ്‌ക്കുന്ന സംവിധായകര്‍ക്ക്‌ മുന്നില്‍ പ്രിയാമണി പല ഡിമാന്റുകളും വെയ്‌ക്കുന്നുണ്ടെന്നാണ്‌ കേള്‍വി.

സിനിമയുടെ തിരക്കഥ മുഴുവന്‍ കാണണമെന്നതിന്‌ പുറമെ തനിയ്‌ക്ക്‌ തോന്നുന്ന പല മാറ്റങ്ങളും തിരക്കഥയില്‍ വേണമെന്ന്‌ നടി ശാഠ്യം പിടിക്കുന്നുണ്ടത്രേ. ഇതിനൊക്കെ പുറമെയാണ്‌ വമ്പന്‍ പ്രതിഫലവും താരം കൈപ്പറ്റുന്നത്‌.

എന്നാല്‍ വിജയ്‌ പോലുള്ള നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഈ ശീലങ്ങള്‍ മാറ്റിവെയ്‌ക്കാനും പ്രിയമാണി തയാറാകുന്നുണ്ട്‌. വിജയ്‌ ചിത്രത്തില്‍ ഏതു റോള്‍ അഭിനയിക്കാനും ചിത്രത്തിന്‌ വേണ്ടി എത്ര ദിവസം മാറ്റി വെയ്‌ക്കാനും പ്രിയാമണി ഒരുക്കമാണ്‌.

വിജയ്‌ യിന്റെ അടുത്ത ചിത്രമായ വേട്ടൈക്കാരനില്‍ നായികാ പദവി സ്വപ്‌നം കണ്ടാണ്‌ ഈ വിട്ടുവീഴ്‌ചകളെന്നും വാര്‍ത്തകളുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam