ഇനി ശ്രിയയുടെ ഐറ്റം ഡാന്‍സില്ല
സൂപ്പര്‍താരങ്ങളൊന്നൊന്നായി തങ്ങളുടെ നായികാസ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെത്തുടര്‍ന്ന് തമിഴ് താരം ശ്രിയ ഐറ്റം ഡാന്‍സുകള്‍ അവസാനിപ്പിക്കുന്നു.
അജിത്തുള്‍പ്പെടെയുള്ള നടന്മാര്‍ ഐറ്റം നമ്പര്‍ ഇമേജാണ് ഉള്ളതെന്ന് കാണിച്ച് അവരുടെ നായികാ സ്ഥാനത്തുനിന്നും ശ്രിയയെ മാറ്റിയിരുന്നു.
ഹാസ്യതാരം വടിവേലുവിനൊപ്പം ഇന്ദ്രലോകം എന്ന ചിത്രത്തില്‍ ശ്രിയ ഒരു നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനായി മാത്രം അമ്പത് ലക്ഷം രൂപയാണത്രേ ശ്രിയയ്‌ക്ക് പ്രതിഫലം ലഭിച്ചത്.
ഈ ചിത്രം പുറത്തിറങ്ങി നൃത്തരംഗം കണ്ടതിനെത്തുടര്‍ന്നാണ് നായകനടന്‍മാര്‍ തങ്ങളുടെ ചിത്രത്തില്‍ നിന്നും യെ തഴഞ്ഞത്. മുന്‍നിര നടന്മാര്‍ക്കൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് താരത്തിന് ഇങ്ങനെ നഷ്ടപ്പെട്ടത്.
രാജു സുന്ദരം സംവിധാനം ചെയ്യുന്ന അജിത് ചിത്രത്തില്‍ ശ്രിയയെയായിരുന്നു നായികയായി നിശ്ചയിച്ചത്. എന്നാല്‍ ഇന്ദ്രലോകത്തിലെ നൃത്തരംഗം ചൂണ്ടിക്കാട്ടി അജിത്ത് ശ്രിയെ നായികാസ്ഥാനത്തുനിന്നും മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടി നേരിട്ട് ചെന്ന് കണ്ട് കാര്യങ്ങള്‍ പറഞ്ഞശേഷം മാത്രമാണത്രേ അജിത് നായികാസ്ഥാനം തിരിച്ചുനല്‍കാന്‍ തയ്യാറായത്.
ഇത്തരമൊരു അനുഭവമുണ്ടായതിനെത്തുടര്‍ന്ന് എന്തായാലും ഇനി ഐറ്റം ഡാന്‍സിനില്ലെന്ന് ശ്രിയ തീരുമാനിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഐറ്റം നമ്പറിനായി വിളിക്കുന്നവരോടൊക്കെ താരം നോ പറയുകയാണ്. ഇക്കാര്യമറിഞ്ഞ അജിത്ത് ശ്രിയയുടെ തീരുമാനം വൈകിപ്പോയെങ്കിലും ബുദ്ധിപരമായി എന്നാണത്രേ പ്രതികരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications