»   » അമ്മ റോളുകളില്‍ താത്പര്യമില്ല :സിമ്രാന്‍

അമ്മ റോളുകളില്‍ താത്പര്യമില്ല :സിമ്രാന്‍

Posted By:
Subscribe to Filmibeat Malayalam
Simran
അമ്മ റോളുകളില്‍ മാത്രമായി ഒതുങ്ങിക്കൂടാന്‍ താത്പര്യമില്ലെന്ന് നടി സിമ്രാന്‍. തമിഴില്‍ നിന്നും ഒട്ടേറെ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും അടുത്തൊന്നും ഒരു സിനിമയിലും അഭിനയിക്കേണ്ടെന്ന തീരുമാനത്തിലാണ് ഈ പഴയകാല ഗ്ലാമര്‍ താരം.

വാരണം ആയിരത്തിലൂടെ തിരിച്ചുവരവ് നടത്തിയ ശേഷം വമ്പന്‍ ചിത്രങ്ങളിലൊന്നും നടി അഭിനയിച്ചിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയായിരുന്നു.

എപ്പോഴും അമ്മ വേഷത്തില്‍ മാത്രം അഭിനയിക്കാന്‍ താത്പര്യമില്ല. സിനിമകളില്‍ വെറുമൊരു അമ്മയായി മാറാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സിമ്രാന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam