»   » ചിന്വുവിന്റെ നായികയായി തമന്ന

ചിന്വുവിന്റെ നായികയായി തമന്ന

Posted By:
Subscribe to Filmibeat Malayalam
Tamannah
ഗൗതം മേനോന്റെ വിടിവിയുടെ വിജയത്തിന് ശേഷം ചിമ്പു രണ്ട് സിനിമകളിലേക്ക് കരാറായിരിക്കുന്നു. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി നായികയാവുന്ന സിനിമയിലും ലിംഗുസ്വാമി ചിത്രത്തിലുമാണ് ചിമ്പു ഇനി അഭിനയിക്കുക.

തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ലിംഗുസ്വാമി ചിത്രത്തില്‍ തമന്നയെയാണ് നായികയായി തീരുമാനിച്ചിരിയ്ക്കുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിനായി 25 ദിവസത്തെ സാവകാശം ചോദിച്ചിരിയ്ക്കുകയാണത്രേ തമന്ന.

ചിത്രത്തിലെ ലോ കോളജ് വിദ്യാര്‍ത്ഥിനിയുടെ വേഷം ഇണങ്ങുന്നതിനായി തടി കുറയ്ക്കാനാണത്രേ തമന്ന സമയം ചോദിച്ചിരിയ്ക്കുന്നത്.

സംഭാഷണത്തേക്കാളെറെ തമന്നയുെട രൂപഭാവങ്ങള്‍ക്കായിരിക്കും സിനിമയില്‍ പ്രാധാന്യമെന്നും സൂചനകളുണ്ട്. സിനിമയിലെ നായികാകഥാപാത്രം മൊത്തം പറയുന്ന ഡയലോഗുകള്‍ രണ്ട് പേജിലധികം വരില്ലത്രേ. പുതിയൊരു തമന്നയായിരിക്കും സിനിമയിലൂടെ പ്രേക്ഷകര്‍ കാണുകയെന്ന് ലിംഗുസ്വാമിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

തമന്നയുടെ സഹോദരവേഷത്തിലേക്ക് മാധവനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാധവന്‍ തയാറായില്ലെങ്കില്‍ അജ്മലിനെ ആ റോളിലേക്ക് കാസ്റ്റ് ചെയ്യാനാണ് ലിംഗുസ്വാമി തീരുമാനിച്ചിരിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam