രണ്ട്‌ ഹിജഡകള്‍ തമിഴ്‌ സിനിമയില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നു

By Staff

തമിഴ്‌ സിനിമയുടെ ചരിത്രത്തിലാദ്യമായി ഹിജഡകള്‍ അഭിനയരംഗത്തേയ്‌ക്ക്‌ കടന്നുവരുന്നു 'പാല്‍', 'തെനാവട്ട്‌' എന്നീ ചിത്രങ്ങളിലാണ്‌ ഹിജഡകളായ കര്‍പക, രേവതി എന്നിവര്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌.

ശിവകുമാര്‍ സംവിധാനം ചെയ്യുന്ന 'പാല്‍' എന്ന ചിത്രത്തില്‍ സമൂഹത്തില്‍ ഹിജഡകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്‌ കൈകാര്യം ചെയ്യുന്നത്‌. 'ലിവിംഗ്‌ സ്‌മൈല്‍' എന്ന പുസ്‌തകമെഴുതിയ വിദ്യയുമൊത്ത്‌ മുംബൈയിലും മറ്റും രണ്ടുമാസത്തോളം ചെലവിട്ട്‌ ഹിജഡകളുടെ ജീവിതത്തെക്കുറിച്ച്‌ പഠിച്ചാണ്‌ രവികുമാര്‍ ചിത്രം ഒരുക്കുന്നത്‌.

യഥാര്‍ത്ഥ ജീവിതത്തില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ വിദ്യ ഹിജഡകളുടെ ഉന്നമനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്‌. ചിത്രത്തിന്റെ ജോലികളില്‍ രവികുമാറിന്റെ സഹായിയായി വിദ്യ പ്രവര്‍ത്തിക്കുന്നുണ്ട്‌.

'തെനാവട്ട്‌' എന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്‌ വി.വി കതിര്‍ ആണ്‌. ഇതില്‍ ജീവ, പൂനം ബജ്‌ വ എന്നിവരാണ്‌ നായികാനായകന്മാരാകുന്നത്‌. ചിത്രത്തില്‍ അതീവ പ്രധാന്യമുള്ള മറ്റൊരു വേഷമാണ്‌ രേവതി കൈകാര്യം ചെയ്യുന്നത്‌.

ഹിജഡകളെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്‌ചപ്പാട്‌ മാറ്റിമറിക്കാന്‍ പോന്ന കഥാപാത്രത്തെയാണ്‌ രേവതിയ്‌ക്ക്‌ നല്‍കിയിരിക്കുന്നതെന്നാണ്‌ സംവിധായകന്‍ കതിര്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X