ത്രിഷ ബിക്കിനിയില്‍: ടെന്‍ഷന്‍ പ്രകാശ്‌ രാജിന്‌
നയന്സിന് പിന്നാലെ മറ്റൊരു മുന്നിര കോളിവുഡ് താരം കൂടി ബിക്കിനിയണിയുന്നു. തമിഴിലെ താരറാണിമാരിലൊരാളായ തൃഷയാണ് ബിക്കിനിയണിയാന് തീരുമാനിച്ചിരിയ്ക്കുന്നത്.
ബില്ലയിലൂടെ നയന്സിനെ ബിക്കിനിയുടുപ്പിച്ച സംവിധായകന് വിഷ്ണുവര്ദ്ധന്റെ പുതിയ ചിത്രമായ സര്വത്തിലാണ് തൃഷ ബിക്കിനിയണിയാന് സമ്മതം മൂളിയിരിക്കുന്നത്.
എന്നാല് തൃഷ ബിക്കിനിയണിയുന്നുവെന്ന വാര്ത്ത കേട്ട് ടെന്ഷനിലായത് മറ്റു താരസുന്ദരിമാരല്ല, നടന് പ്രകാശ് രാജാണെന്നു മാത്രം.
ത്രിഷ ബിക്കിനിണിയുന്നതിലെ ധാര്മ്മികതയൊന്നുമല്ല പ്രകാശിനെ വിഷമിപ്പിയ്ക്കുന്നത്. പ്രകാശ് രാജ് തന്നെ നിര്മ്മിയ്ക്കുന്ന അഭിയും ഞാനും എന്ന ചിത്രത്തിന്റെ ഭാവിയെപ്പറ്റിയോര്ത്താണ് പ്രകാശ് രാജ് ടെന്ഷനടിയ്ക്കുന്നത്.
മൊഴി ഫെയിം രാധാമേനോന് ഒരുക്കുന്ന അഭിയും ഞാനും എന്ന ചിത്രം ഒരു പിതാവും മകളും തമ്മിലുള്ള സ്നേഹ ബന്ധമാണ് വിഷയമാക്കുന്നത്.
ചിത്രത്തില് പിതാവായി പ്രകാശ് രാജും മകളായി ത്രിഷയും വേഷമിടുന്നു. ഒരു ഗ്ലാമര് താരമെന്ന പരിവേഷത്തില് നിന്നും വിടുതല് നേടി അടുത്ത വീട്ടിലെ പെണ്കുട്ടിയുടെ ഇമേജാണ് ചിത്രത്തില് ത്രിഷയ്ക്കുള്ളത്.
എന്നാല് ഷൂട്ടിംഗ് തുടരുന്ന ത്രിഷയുടെ സര്വത്തിലെ ടു പീസ് സ്വിം സ്യൂട്ട് സ്റ്റില്ലുകള് തന്റെ ചിത്രത്തെ ബാധിയ്ക്കുമോയെന്നാണ് പ്രകാശ് രാജിന്റെ ഭയം.
ഇത്തരമൊരു വേഷത്തിലഭിനയിച്ചത് തീര്ത്തും അനവസരത്തിലായിപ്പോയെന്ന് പ്രകാശ് രാജ് ത്രിഷയെ ഫോണില് വിളിച്ചറിയിച്ചു.
എന്നാല് അഭിയും ഞാനും പുറത്തിറങ്ങിയതിന് ശേഷം തിയറ്ററുകളിലെത്തുന്ന സര്വത്തിലെ ഗ്ലാമര് റോള് യാതൊരു പ്രശ്നവും സൃഷ്ടിക്കില്ലെന്നാണത്രേ ത്രിഷയുടെ മറുപടി.
ബന്ധപ്പെട്ട വാര്ത്തകള്
തൃഷയുടെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്


Click it and Unblock the Notifications