അസിന്‍ തമിഴിനോടും ഗുഡ് ബൈ പറയുമോ?

By Staff

തമിഴ് സിനിമയിലെ നമ്പര്‍ വണ്‍ നടി ചെന്നൈയിലെ താമസം മതിയാക്കി മുംബൈയിലെ പുതിയ വീട്ടില്‍ താമസം തുടങ്ങുമ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണ്? ചെന്നൈയോട് ഗുഡ് ബൈ പറഞ്ഞ നടി തമിഴിനോടും ഗുഡ് ബൈ പറയാനൊരുങ്ങുകയാണോ?

കാര്യങ്ങള്‍ കണ്ടിട്ട് അങ്ങനെയാണെന്നാണ് തോന്നുന്നത്. തമിഴിലെ ഒന്നാം നിര നടിയായ അസിന്‍ ചെന്നൈയിലെ ഹാരിംഗ് ടണ്‍ റോഡിലെ ഫ്ലാറ്റിലെ താമസം മതിയാക്കിയാണ് അന്തേരി ജൂഹൂ കോംപ്ലക്സിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. തമിഴിനോട് ഗുഡ് ബൈ പറഞ്ഞ് ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അസിന്റെ പദ്ധതിയെന്ന് പുതിയ സിനിമകള്‍ തിര‍ഞ്ഞെടുക്കുന്ന അവരുടെ രീതിയില്‍ നിന്ന് വ്യക്തമാണ്.

അസിന്‍ നായികയായ ഒരു തമിഴ് ചിത്രം മാത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്- കമലഹാസന്റെ ദശാവതാരം. പൊങ്കലിന് റിലീസ് ചെയ്യാനിരിക്കുന്ന ദശാവതാരം പൂര്‍ത്തിയാക്കിയതിനു ശേഷം മറ്റൊരു തമിഴ് ചിത്രത്തിനും അസിന്‍ ഡേറ്റ് നല്‍കിയിട്ടില്ല. ദശാവതാരം പൂര്‍ത്തിയാക്കിയതോടെ അസിന്‍ മുംബൈയിലേക്ക് താമസം മാറ്റുകയും ചെയ്തു.

അസിന്‍ നായികയായ ഗജിനിയുടെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യാനിരിക്കുകയാണ്. അമീര്‍ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഗജിനിയില്‍ അവതരിപ്പിച്ച വേഷം തന്നെയാണ് അസിന്. അമീര്‍ഖാന്റെ നായികയായി ബോളിവുഡില്‍ കാലൂന്നുന്നതോടെ അസിന്‍ പലതും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യ ഹിന്ദി ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ അസിന്‍ മുംബൈയിലേക്ക് താമസം മാറ്റിക്കഴിഞ്ഞു.

അടുത്ത പേജ്-

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X