അസിന്റെ മുംബൈ വിശേഷങ്ങള്‍
ഹിന്ദിയില്‍ വമ്പന്‍ ബാനറുകളുടെ മൂന്ന് ചിത്രങ്ങളില്‍ നായികയാവാനുള്ള ഓഫറുകള്‍ ഇപ്പോള്‍ അസിനു മുന്നിലുണ്ട്. ഒരു ചിത്രത്തില്‍ അസിന് അമിതാഭ് ബച്ചന്റെ മകളുടെ വേഷമാണ്. അച്ഛനും മകളും തമ്മിലുള്ള ഗാഢമായ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സല്‍മാന്‍ ഖാനെ നായനാക്കി സഹോദരന്‍ സൊഹൈല്‍ കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവാനും അസിന് ക്ഷണമുണ്ട്. മറ്റൊരു ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ നായികയായി അഭിനയിക്കാനാണ് ക്ഷണം. പക്ഷേ പുതിയ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അസിന്‍ ഇതുവരെ കരാറൊപ്പിട്ടിട്ടില്ല. ഹിന്ദി ഗജിനി റിലീസ് ചെയ്യുന്നതു വരെ കാത്തിരിക്കാനാണത്രെ അസിന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അസിന്റെ രീതി തമിഴിലും ഇങ്ങനെ തന്നെയായിരുന്നു. കുമരന്‍ സണ്‍ ഒഫ് മഹാലക്ഷ്മിയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച അസിനെ തേടി പുതിയ അവസരങ്ങളുടെ പ്രവാഹം തന്നെയുണ്ടായെങ്കിലും അതൊന്നും അസിന്‍ സ്വീകരിച്ചില്ല. ഒരു ചെറിയ ഇടവേളക്കു ശേഷമാണ് അസിന്‍ പിന്നീട് തമിഴില്‍ വീണ്ടും അഭിനയിച്ചത്. വളരെ ശ്രദ്ധാപൂര്‍വം മാത്രം സിനിമകള്‍ തിരഞ്ഞെടുക്കുന്നതാണ് അസിന്റെ വിജയത്തിനു പിന്നില്‍. ബോളിവുഡിലും ആ രീതി തന്നെ പിന്തുടരുകയാണ് അസിന്‍.
ഏതായാലും ഗജിനിയുടെ ഹിന്ദി റീമേക്ക് ഹിറ്റായാല്‍ അസിന്‍ ബോളിവുഡിന്റേതു മാത്രമായേക്കും. റാണി മുക്കര്‍ജി, ജൂഹി ചൗള, പൂജാ ഭട്ട് തുടങ്ങിയ നടിമാരെ ബോളിവുഡിന് പരിചയപ്പെടുത്തിയ അമീര്‍ഖാന്റെ നായികയായി ഹിന്ദിയില്‍ തുടക്കമിടുന്നതോടെ അസിന്റെ കരിയറില്‍ മറ്റൊരു വഴിത്തിരിവാവുകയാണ്. ഷാറൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓം എന്ന ഒറ്റ ചിത്രത്തിലൂടെ ദീപികാ പദുകോണ്‍ ബോളിവുഡിലെ ഒന്നാം നിര നടിയായതു പോലെ അമീര്‍ഖാന്‍ ചിത്രമായ ഗജിനി വിജയിച്ചാല്‍ അസിന്‍ ബോളിവുഡിലെ തിളങ്ങുന്ന താരമാവുമെന്നു തീര്‍ച്ച.
മലയാളത്തില്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ എന്ന ചിത്രത്തില്‍ ഉപനായികയുടെ വേഷം ചെയ്ത് തുടങ്ങിയ അസിന്‍ പിന്നീട് തെലുങ്കിലെത്തി. പിന്നീടൊരു മലയാള ചിത്രത്തിലും അസിന്‍ അഭിനയിച്ചില്ല. തെലുങ്കില്‍ ഒന്നാം നിര നടിയായി മാറിയതിനു ശേഷമാണ് അസിന്‍ തമിഴിലെത്തുന്നത്. തമിഴിലും നമ്പര്‍ വണ്‍ നായികയായതോടെ തെലുങ്കിനോട് അസിന്‍ വിട പറഞ്ഞു. ഇപ്പോഴിതാ അസിന്‍ ബോളിവുഡിലേക്ക് പറക്കുന്നു. ആദ്യ ബോളിവുഡ് ചിത്രം റിലീസാവുന്നിനു മുമ്പു തന്നെ അസിന്‍ ചെന്നൈയോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. പൊങ്കലിന് റിലീസ് ചെയ്യുന്ന ദശാവതാരം അസിന്റെ അവസാനത്തെ തമിഴ് ചിത്രമാവുമോ?
മുന്‍ പേജ്-


Click it and Unblock the Notifications