അടി കൊണ്ടെങ്കിലെന്ത്? മൃഗം ഹിറ്റ്!
തമിഴ് ചിത്രം മൃഗത്തിന്റെ ഷൂട്ടിംഗിനിടെ ചിത്രത്തിലെ നായികയായ പത്മപ്രിയയെ സംവിധായകന് സാമി കരണത്തടിച്ചത് വലിയ വിവാദമായിരുന്നു. പത്മപ്രിയയുടെ പരാതിയെ തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന സാമിക്ക് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. അടികൊണ്ട് കണ്ണീരൊഴുക്കേണ്ടി വന്നെങ്കിലും മൃഗം ഇപ്പോള്‍ പത്മപ്രിയയുടെ കരിയറിന് തിളക്കമേകുകയാണ്.
ചിത്രം സൂപ്പര്‍ ഹിറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃഗത്തിലെ പത്മപ്രിയയുടെ അഭിനയവും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പത്മപ്രിയയുടെ തമിഴിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റാണ് എ സര്‍ട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത മൃഗം.
ചിത്രത്തില്‍ അഴകമ്മ എന്ന ഗ്രാമീണയായ പെണ്‍കുട്ടിയുടെ വേഷമാണ് പത്മപ്രിയ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലുടനീളം മികച്ച പ്രകടനമാണ് പത്മപ്രിയ കാഴ്ച വച്ചിരിക്കുന്നത്.
മൃഗം ഹിറ്റായതോടെ തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പത്മപ്രിയ. സംവിധായകന്റെ അടികൊണ്ട് വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടെങ്കിലും നടിയെന്ന നിലയില്‍ മൃഗത്തിന്റെ ബോക്സോഫീസ് പ്രകടനത്തില്‍ പത്മപ്രിയ സന്തോഷവതിയാണ്.


Click it and Unblock the Notifications











