പ്രതിഫലം: അസിന്‌ റക്കോര്‍ഡ്‌
തമിഴ്സിനിമയിലെ താരറാണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നയന്താരയെയും കടത്തിവെട്ടി മുന്നേറുകയാണ് അസിന്. തമിഴിലും തെലുങ്കിലും ചുവടുറപ്പിച്ച ശേഷം ഹിന്ദിയിലും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ അസിന് തമിഴില് ഇപ്പോള് പൊന്നുവിലയാണ്.
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വേട്ടൈക്കാരനില് അസിനാണ് നായകയായി അഭിനയിക്കുന്നത്. രണ്ട് കോടി കൊടുത്താണത്രേ അസിനെ ചിത്രത്തിലേയ്ക്ക് കരാര് ചെയ്തിരിക്കുന്നത്.
നായികയായി അസിന് തന്നെ വേണമെന്ന് വിജയ് ആവശ്യപ്പെടുകയായിരുന്നുവത്രേ. ഇന്നേവരെ തമിഴ് ചലച്ചിത്രലോകത്ത് ഒരു നായിക നടിയ്ക്കും ഇത്രയേറെ പ്രതിഫലം കിട്ടിയിട്ടില്ലെന്നാണ് ചലച്ചിത്രലോകത്തുള്ളവര് പറയുന്നത്. അതായത് പ്രതിഫലത്തുകയില് അസിന് റക്കോര്ഡിട്ടുവെന്നര്ത്ഥം.
അടുത്ത പുതുവര്ഷത്തില് റിലീസ് ചെയ്യാനുദ്ദേശിച്ചാണ് വെട്ടൈക്കാരന് തയ്യാറാകുന്നത്. ഇതിന് മുമ്പ് വിജയ്-അസിന് ജോഡികളുമായി പുറത്തിറങ്ങിയ ശിവകാശി, പോക്കിരി എന്നീ ചിത്രങ്ങള് സൂപ്പര് ഹിറ്റുകളായി മാറിയിരുന്നു.
ഈ കൂട്ടുകെട്ടിന് വീണ്ടും വിജയം നേടാന് കഴിയുമെന്ന വിശ്വാസത്തിലാണത്രേ നായികയായി അസിന് തന്നെ വേണമെന്ന് വിജയ് നിര്മ്മാതാവിനോട് ആവശ്യപ്പെട്ടത്. വേട്ടൈക്കാരനില് വിജയ് യുടെ നായികയായി അഭിനയിക്കുന്നുവെന്ന് വാര്ത്ത അസിനും സ്ഥിരീകരിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications