»   » രത്ത ചരിത്രം വിറ്റ് സൂര്യ തലയൂരി

രത്ത ചരിത്രം വിറ്റ് സൂര്യ തലയൂരി

Posted By:
Subscribe to Filmibeat Malayalam
Suriya
രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന രക്തചരിത്ര ഷൂട്ടിങ് തുടങ്ങിയ കാലം മുതല്‍ക്കെ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു.സൂര്യ-വിവേക് ടീം ഒന്നിയ്ക്കുന്ന ചിത്രത്തില്‍ കടുത്ത വയലന്‍സ് ഉണ്ടെന്നായിരുന്നു ആദ്യ പരാതി. ഇതൊരു വിധം കെട്ടടങ്ങുമ്പോഴേക്കും സിനിമ മറ്റൊരു ഗുരുതരമായ കുഴപ്പത്തില്‍ ചെന്നുചാടി.

നായകന്‍മാരിലൊരാളായ വിവേക് തമിഴ്‌നാട്ടിലെ തീവ്ര ലങ്കന്‍ വിരുദ്ധ സംഘടനകളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ശ്രീലങ്കയിലേക്ക് പോയതോടെ വിവേകിന്റെ ഒരുസിനിമയും തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിയ്ക്കില്ലെന്ന് ലങ്കന്‍ വിരുദ്ധര്‍ പ്രതിജ്ഞയെടുത്തു.

ഇതോടെ ശരിയ്ക്കും വെട്ടിലായത് നടന്‍ സൂര്യയായിരുന്നു. രത്ത ചരിത്രം എന്ന പേരില്‍ തമിഴിലും ഒരുക്കുന്ന ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം സൂര്യയാണ് സ്വന്തമാക്കിയിരുന്നത്. പ്രതിഫലത്തിന് പകരമയാണ് രത്തചരിത്രത്തിന്റെ തമിഴ് റൈറ്റ് സൂര്യ വാങ്ങിയത്. എന്നാല്‍ റിലീസ് തടയുമെന്ന പ്രഖ്യാപനം വന്നതോടെ കാര്യങ്ങള്‍ ആകെ കുഴപ്പിത്തിലായി.

ഇതിനിടെയാണ് തമിഴ് രാഷ്ട്രീയത്തിലെ ശക്തനും നിര്‍മാതാവുമായ അളഗിരിയുടെ ക്ലൗഡ് 9 സൂര്യയ്ക്ക് നേരെ സഹായഹസ്തം നീട്ടിയത് ഒന്നുമാലോചിയ്ക്കാതെ സൂര്യ സിനിമയുടെ റൈറ്റ് ക്ലൗ്ഡ് 9ന് സൂര്യ വിറ്റു.

സിനിമയുടെ റിലീസിനെതിരെ ഉയരുന്ന പ്രതിഷേധം തനിയ്ക്ക് തടയാന്‍ ശേഷിയില്ലെന്ന തിരിച്ചറിവിലാണ് സൂര്യ ഈ തന്ത്രപരമായ നീക്കം നടത്തിയത്. കേന്ദ്രത്തില്‍ വരെ സ്വാധീനമുള്ള അളഗിരിയുടെ കമ്പനി രത്ത ചരിത്രത്തിന്റെ റിലീസ് ഏറ്റെടുത്തതോടെ സിനിമയോടുള്ള എതിര്‍പ്പെല്ലാം ആവിയായി മാറിയെന്നാണ് കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. ഇനി കുഴപ്പമില്ലാതെ പടം തമിഴ്‌നാട്ടില്‍ ഓടുമെന്നും പറഞ്ഞുകേള്‍ക്കുന്നു. എന്തായാലും ചെന്നുചാടിയ കുഴപ്പത്തില്‍ നിന്നും തലയൂരിയ ആശ്വാസത്തിലാണ് സൂര്യ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam