»   » രജനിയുടെ ചിത്രം; ധനുഷ് പുലിവാല് പിടിച്ചു

രജനിയുടെ ചിത്രം; ധനുഷ് പുലിവാല് പിടിച്ചു

Posted By:
Subscribe to Filmibeat Malayalam
Rajani Photo from Hospital
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജനീകാന്തിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നടന്‍ ധനുഷ് കുരുക്കിലായി. പേരൂരിലെ ശ്രീരാമനചന്ദ്ര ആശുപത്രിയില്‍ കഴിയുന്ന രജനി മകള്‍ ഐശ്വര്യയ്‌ക്കൊപ്പം ആശുപത്രി മുറിയില്‍ നില്‍ക്കുന്ന ഫോട്ടോയാണ് രജനിയുടെ മരുമകന്‍ കൂടിയായ ധനുഷ് ട്വിറ്ററില്‍പോസ്റ്റ് ചെയ്തത്.

രനജിയുടെ കാര്യത്തില്‍ ആശങ്കയുമായി കഴിയുന്ന ആരാധകര്‍ക്ക് ഒരാശ്വാസമാകട്ടെ എന്നുകരുതിയാണ് ധനുഷ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തിനെതിരെ രജനിയുടെ ആരാധകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് ശ്രീരാമചന്ദ്ര ആശുപത്രിയല്ലന്നും രജനി മുമ്പ് ചികിത്സ തേടിയിരുന്ന ഇസബെല്ല ആശുപത്രിയാണെന്നുമാണ് ആളുകള്‍ പറയുന്നത്.

ഫോട്ടോയിലെ കലണ്ടറില്‍ കാണുന്ന പരിശുദ്ധമാതാവിന്റെ രൂപം ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ ഇക്കാര്യം പറയുന്നത്. അങ്ങനെയെങ്കില്‍ ഇസബെല്ലയില്‍ അഡ്മിറ്റ് ചെയ്തപ്പോഴുള്ള ഫോട്ടോയെടുത്ത് ഇപ്പോഴത്തേതാണെന്ന് പറഞ്ഞ് ധനുഷ് ട്വിറ്ററിലിട്ട് തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നാണ് ആരാധകരുടെ പരാതി. ശ്രീരാമചന്ദ്ര ആശുപത്രിയില്‍ കഴിയുന്ന രജനിയുടേത് എന്ന പേരിലാണ് ധനുഷ് ഇത് പോസ്റ്റ് ചെയ്തതും.

എന്നാല്‍ ഇപ്പോള്‍ ധനുഷ് പറയുന്നത് ആളുകള്‍ക്ക് ആശ്വാസമാകട്ടെഎന്നുവച്ചാണ് താനിത് ചെയ്തതെന്നും ഈ ഒരു ഫോട്ടോമാത്രമേ ഇപ്പോള്‍ തന്റെ ഫോണിലുള്ളുവെന്നുമാണ്. ഇക്കാര്യവും ട്വിറ്ററിലൂടെ തന്നെയാണ് ധനുഷ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ രജനിയുടെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്യണമെന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം. രജനികാന്ത് സുഖം പ്രാപിച്ചു വരുന്നതായും, ആരാധകര്‍ സംയമനം പാലിക്കണമെന്നും ധനുഷ് അഭ്യര്‍ത്ഥിച്ചു.

English summary
Dhanush posted a 'latest' picture of Rajinikanth on Twitter, urging fans not to worry about the superstar’s health or about the baseless rumours. But many fans now allege that Dhanush was “cheating” the fans by posting an old picture of Rajinikanth, who is currently admitted in the Sri Ramachandra Hospital in Chennai,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam