»   » ആരാകും കമലിന്റെ അടുത്ത ഹീറോയിന്‍?

ആരാകും കമലിന്റെ അടുത്ത ഹീറോയിന്‍?

Posted By:
Subscribe to Filmibeat Malayalam
Kamal Haasan
നായികമാരെ തേടിയുള്ള നെട്ടോട്ടത്തിലാണ് കമല്‍ഹാസന്‍. കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വിശ്വരൂപ'ത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത് സോനാക്ഷി സിന്‍ഹയെ ആയിരുന്നു. എന്നാല്‍ കമലിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് വിശ്വരൂപത്തിലേയ്ക്ക് താന്‍ ഇല്ലെന്ന് സോനാക്ഷി പറഞ്ഞു.

കമല്‍ തിരഞ്ഞെടുക്കുന്ന നായികമാരുടെ ഒന്നും ഡേറ്റ് കിട്ടാനില്ലെന്നതാണ് കമലിനെ പ്രതിസന്ധിയിലാക്കുന്നത്. ഒടുവില്‍ അന്വേഷണം ബോളിവുഡിലെത്തി നില്‍ക്കുകയാണ്.

ദീപികാ പദുകോണിനേയും പ്രിയങ്ക ചോപ്രയേയുമാണത്രേ കമല്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. മുന്‍പ് വിദ്യാബാലനെ പരിഗണിച്ചിരുന്നെങ്കിലും ഡേറ്റ് പ്രശനമായതിനാല്‍ വിദ്യ പിന്‍മാറുകയായിരുന്നത്രേ.

English summary
The search seems to continue for Kamal Haasan's heroine in Viswaroopam. With Dabbang girl Sonakshi Sinha pulling out of the projecty, speculations were rife as to who will play the female lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam