»   » രജനിയുടെ ആരോഗ്യം മെച്ചപ്പെടുന്നു

രജനിയുടെ ആരോഗ്യം മെച്ചപ്പെടുന്നു

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ആശുപത്രിയില്‍ കഴിയുന്ന നടന്‍ രജനീകാന്തിന്റെ ആരോഗ്യ സ്ഥിതി ഏറെ മെച്ചപ്പെട്ടതായി പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. എങ്കിലും സന്ദര്‍ശകരെ ഒഴിവാക്കാനും അണുബാധ തടയാനുമായി അദ്ദേഹം ഐസിയുവില്‍ തുടരുകയാണ്.

അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പമാണു സമയം ചെലവഴിക്കുന്നതെന്നും ഭക്ഷണം സ്വയം കഴിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഐസിയുവില്‍ത്തന്നെ ഏതാനും നാള്‍ അദ്ദേഹം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കേന്ദ്രമന്ത്രി ജി.കെ. വാസന്‍, തെങ്കാശി എംഎല്‍എയും നടികര്‍ സംഘം പ്രസിഡന്റുമായ ശരത്കുമാര്‍ എന്നിവര്‍ രജനീകാന്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ രജനി ഫാന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ തുടരുകയാണ്.

61 കാരനായ രജനീകാന്തിനെ ശ്വാസ തടസ്സത്തെയും പനിയെയും തുടര്‍ന്ന് മെയ് 13 നാണ് ചെന്നൈ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
Ailing superstar Rajinikanth is getting better. The vital parameters of the Tamil star, admitted to the Sri Ramachandra Medical Centre here, are now returning to normal, a hospital bulletin Saturday said,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam