twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മല്ലികയുടെ മാദകനൃത്തത്തിന്‌ സെന്‍സര്‍ ബോര്‍ഡ്‌ കത്രിക വച്ചു

    By Staff
    |

    കമലഹാസന്‍ പത്തുവേഷങ്ങളില്‍ എത്തുന്ന ദശാവതാരം പ്രദര്‍ശനത്തിനൊരുങ്ങിക്കഴിഞ്ഞു. കമലിന്റെ പത്തുവേഷങ്ങള്‍ക്ക്‌ പുറമെ ബോളിവുഡ്‌ ഗ്ലാമര്‍ റാണി മല്ലികാ ശെരാവത്തിന്റെ പ്രകടനങ്ങളും ചിത്രത്തിലെ ഒരാകര്‍ഷണ ഘടകമാണ്‌.

    മല്ലികയുടെ അര്‍ദ്ധനഗ്നനൃത്തം ചിത്രത്തിലുണ്ടെന്ന്‌ നേരത്തേ തന്നെ വാര്‍ത്ത വന്നിരുന്നു. ഒരു പക്ഷേ കമലിന്റെ വേഷങ്ങള്‍ കാണുന്നതിലേറെ മല്ലികയുടെ പ്രകടനം കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്ന പ്രേക്ഷകരും കുറവായിരിക്കില്ല.

    എന്നാല്‍ ചിത്രത്തിന്റെ സെന്‍സര്‍ വാര്‍ത്തകള്‍ ഇത്തരക്കാര്‍ക്ക്‌ നിരാശയുണ്ടാക്കുന്നതാണ്‌. ചിത്രത്തിലെ ഒന്‍പത്‌ രംഗങ്ങള്‍ക്കാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ കത്രിക വച്ചത്‌.

    കാണികള്‍ കാത്തിരിക്കുന്ന മല്ലികയുടെ നൃത്തരംഗത്തിന്‌ തന്നെയാണ്‌ അധികൃതര്‍ കത്തിവച്ചതാണെന്നാണ്‌ സൂചന. ഇതിന്‌ മുമ്പ്‌ ദശാവതാരത്തിന്റെ ഓഡിയോ സിഡി പ്രകാശന വേളയില്‍ വളരെക്കുറച്ച്‌ മാത്രം വസ്‌ത്രം ധരിച്ചായിരുന്നു മല്ലികയെത്തിയിരുന്നത്‌. ചിത്രത്തില്‍ തന്റെ വേഷത്തെക്കുറിച്ച്‌ ആരാധകര്‍ക്ക്‌ ഒരു സൂചന നല്‍കാന്‍വേണ്ടികൂടിയാണ്‌ നടി ഇത്തരത്തില്‍ വസ്‌ത്രംധരിച്ച്‌ വന്നതെന്നുവരെയുള്ള വാര്‍ത്തകള്‍ ഗോസിപ്പ്‌ കോളങ്ങളില്‍ നിറഞ്ഞിരുന്നു.

    ഗാനരംഗത്തില്‍ ചിലത്‌ വെട്ടിക്കളഞ്ഞിട്ടുണ്ടെങ്കിലും കമലും മല്ലികയും ചേര്‍ന്നുള്ള സീനുകള്‍ പ്രതീക്ഷയ്‌ക്കു വകനല്‍കുമെന്ന ആശ്വാസത്തിലാണ്‌ ഇപ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്‌.

    ഒരു അമേരിക്കക്കാരന്‍, ചൈനക്കാരന്‍, ആന്ധ്രയില്‍ നിന്നുള്ള സിബിഐ ഓഫീസര്‍, വൃദ്ധയായ സ്‌ത്രീ, അഫ്‌ഗാനിസ്ഥാനില്‍നിന്നുള്ള നേതാവ്‌, ആദിവാസി നേതാവ്‌, ജോര്‍ജ്‌ ബുഷ്‌, പഞ്ചാബ്‌ സ്വദേശി തുടങ്ങി പത്തുവേഷങ്ങളാണ്‌ മകല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. തെന്നിന്ത്യന്‍ നായിക അസിന്‌ ചിത്രത്തില്‍ ഇരട്ട വേഷമാണ്‌. ജയപ്രദയും ഒരു പ്രമുഖ വേഷം കൈകാര്യം ചെയ്യുന്നുണ്ട്‌.

    ബന്ധപ്പെട്ട വാര്‍ത്തകള്‍



    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X