ചുംബനവുമില്ല ഇറങ്ങിപ്പോക്കുമില്ല: ശ്രിയ

By Staff

ചുംബിക്കാന്‍ വയ്യെന്നും പറഞ്ഞ്‌ വിക്രം നായകനായ ''യുടെ സെറ്റില്‍ നിന്നും ശ്രിയ ഇറങ്ങിപ്പോയെന്നതാണ്‌ തമിഴ്‌ ചലച്ചിത്രലോകത്തെ ഏറ്റവും ചൂടേറിയ ഗോസിപ്പ്‌.

ഇത്തരമൊരു ഗോസിപ്പ്‌ പടരുന്നതില്‍ ചില്ലറയൊന്നുമല്ല ശ്രിയ വിഷമിക്കുന്നത്‌. കന്ദസ്വാമിയില്‍ ഒരു ചുംബനരംഗംപോലുമില്ല പിന്നെയെന്തിനാണ്‌ ഞാന്‍ ചുംബിക്കില്ലെന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോകുന്നത്‌. എന്താണ്‌ ഇത്തരം ഗോസിപ്പുകളുടെ ലക്ഷ്യം നീരസം മറച്ചുവെയ്‌ക്കാതെ ശ്രിയ ചോദിക്കുന്നു.

കന്ദസ്വാമിയുടെ സെറ്റില്‍ ചെറിയൊരു പ്രശ്‌നമുണ്ടായിരുന്നു. കൊസ്റ്റ്യൂമുമായി ബന്ധപ്പെട്ടായിരുന്നു അത്‌. ആ ദിവസത്തെ ഷൂട്ടിംഗിന്‌ ഉപയോഗിക്കേണ്ടിയിരുന്ന വസ്‌ത്രമെടുക്കാന്‍ ഞാന്‍ മറുന്നുപോയി. ആ വസ്‌ത്രമാണെങ്കില്‍ അന്ന്‌ ഷൂട്ട്‌ ചെയ്യാനിരുന്ന സീനില്‍ ഏറ്റവും പ്രധാനവുമായിരുന്നു. ഞാന്‍ വസ്‌ത്രമെടുത്തില്ല എന്ന ഒറ്റക്കാരണം കൊണ്ട്‌ ആ ദിവസത്തെ ഷൂട്ടിംഗ്‌ മാറ്റിവെയ്‌ക്കേണ്ടിവന്നു.

ഇത്രയേ സംഭവിച്ചിട്ടുള്ളു. അതാണ്‌ ചുംബനസീനിന്‌ സമ്മതമില്ലാതെ ഞാന്‍ ഇറങ്ങിപ്പോയെന്ന്‌ വരെ മാറ്റിമറിച്ചത്‌. മാത്രമല്ല താനും ഒരു ഹോളിവുഡ്‌ നടനുമായി പ്രണയത്തിലാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ശ്രിയ നിഷേധിക്കുന്നു.

ചിലര്‍ തന്റെ ഇമേജ്‌ നശിപ്പിക്കാനായാണ്‌ ഇത്തരം കഥകള്‍ പടച്ചുവിടുന്നതെന്നാണ്‌ താരം പറയുന്നത്‌. ഗോസിപ്പുകള്‍ക്കെതെരെ പ്രതിഷേധം അറിയിക്കുമ്പോഴും ഇത്തരം പ്രചരണങ്ങള്‍ കൊണ്ടൊന്നും തന്നെ തളര്‍ത്തിക്കളയാനാകില്ലെന്നാണ്‌ താരം പറയുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X