ഗ്ലാമര്‍: രണ്ടും കല്‍പ്പിച്ച് സ്‌നേഹ

ഇപ്പോള്‍ തമിഴിന് പുറമെ തെലുങ്കിലും കരുത്ത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് സ്‌നേഹ. ഇതിനായി തന്റെ ഗേള്‍ നെക്‌സ്റ്റ് ഡോര്‍ ഇമേജ് വരെ മാറ്റിമറിയ്ക്കാന്‍ സ്‌നേഹ ആലോചിയ്ക്കുന്നുണ്ടത്രേ.
ശാലീന സുന്ദരി വേഷത്തില്‍ നിന്നും ഗ്ലാമര്‍ റോളിലേക്കുള്ള ചുവടുമാറ്റം തെലുങ്കില്‍ മുന്നേറാന്‍ സഹായിക്കുമെന്നാണ് സ്‌നഹേയുടെ കണ്ടെത്തല്‍. ഗ്ലാമറിന് മുഖം തിരിയ്ക്കില്ലെന്നും വേണ്ടിവന്നാല്‍ ബിക്കിനിയിടാന്‍ വരെ തയാറാണെന്നും സ്‌നേഹ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ കഥയും കഥാപാത്രവും മികച്ചതാകണമെന്ന ഡിമാന്റ് ഉപേക്ഷിയ്ക്കാന്‍ താരം അപ്പോഴും തയ്യാറല്ല.


Click it and Unblock the Notifications