»   » ഗ്ലാമര്‍ തിയറിയുമായി ത്രിഷ

ഗ്ലാമര്‍ തിയറിയുമായി ത്രിഷ

Subscribe to Filmibeat Malayalam
Trisha
നിലനില്‌പിന്‌ വേണ്ടി താന്‍ എന്തിനും തയാറാണെന്ന തോന്നല്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത്‌ മാറ്റണമെന്ന്‌ ത്രിഷ. ഗ്ലാമറിന്റെ കാര്യത്തില്‍ തെന്നിന്ത്യന്‍ നായികമാര്‍ പരിധി വിടുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ്‌ ത്രിഷ തന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്‌.

ബിക്കിനി തരംഗമാണ്‌ മലയാളം ഒഴിച്ചുള്ള തെന്നിന്ത്യന്‍ സിനിമയിലെങ്ങും ഇപ്പോള്‍ ആഞ്ഞടിയ്‌ക്കുന്നത്‌. നയന്‍സും അനുഷ്‌ക്കയും പ്രിയാമണിയുമെല്ലാം ഇതിലൂടെ വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍ അവര്‍ക്കൊപ്പം ചേരാനില്ലെന്നാണ്‌ ത്രിഷയുടെ നിലപാട്‌.

ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ മറ്റു താരങ്ങള്‍ വലിയ വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നതെങ്കിലും ബിക്കിനി പോലുള്ള വേഷങ്ങളില്‍ താന്‍ അഭിനയിക്കാനില്ലെന്ന്‌ തൃഷ പറയുന്നു. ബിക്കിനി തനിയ്‌ക്കിണങ്ങില്ലെന്നാണ്‌ താരത്തിന്റെ കണ്ടുപിടുത്തം.

ബിക്കിനിയണിഞ്ഞ്‌ നയന്‍സടക്കമുള്ള താരങ്ങള്‍ കോടികള്‍ വാരുമ്പോഴാണ്‌ പുതിയ ഗ്ലാമര്‍ തിയറിയുമായി തൃഷ രംഗത്തെത്തിയിരിക്കുന്നത്‌.

അതേ സമയം ഇക്കാര്യത്തില്‍ തൃഷ ശീലാവതി ചമയേണ്ട കാര്യമില്ലെന്ന്‌ പറയുന്നവരും കുറവല്ല. മുമ്പ്‌ ചിരഞ്‌ജീവി നായകനായ സ്റ്റാലിന്‍ എന്ന തെലുങ്ക്‌ ചിത്രത്തില്‍ ത്രിഷ നീന്തല്‍ വേഷമണിഞ്ഞിട്ടില്ലേ എന്നാണവരുടെ ചോദ്യം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam