കിടപ്പറ രംഗങ്ങളില്‍ നമിത

By Staff

മേനി പ്രദര്‍ശനത്തിന്റെ സകല സീമകളും ലംഘിച്ച് തെന്നിന്ത്യന്‍ സിനിമയില്‍ തേരോട്ടം നടത്തുന്ന നമിത കാമഭ്രാന്തിയുടെ വേഷത്തില്‍.

ഇന്ദ്രവിഴ എന്ന ചിത്രത്തിലാണ് കാമത്തിന്റെ പുതിയ അനുഭവങ്ങള്‍ക്കു വേണ്ടി തീപിടിച്ചു പായുന്ന യുവതിയായി അഭിനയിക്കുന്നു. മേനി പ്രദര്‍ശനത്തിനു പുറമേ ചൂടന്‍ കിടപ്പറ രംഗങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

തിരക്കേറിയ ബിസിനസുകാരന്റെ ഭാര്യയുടെ വേഷമാണ് നമിതയ്ക്ക്. സൗന്ദര്യത്തിലും അംഗവടിവിലും വല്ലാതെ അഭിരമിക്കുന്ന യുവതി. ഏത് സുന്ദരിയെയും പോലെ അവള്‍ക്കുമുണ്ടായിരുന്നു ഒരാഗ്രഹം.

തന്റെ സൗന്ദര്യത്തെ വാതോരാതെ പുകഴ്ത്തുന്ന ഭര്‍ത്താവിനെയാണ് അവള്‍ ആഗ്രഹിച്ചത്. എന്നാല്‍ അയാള്‍ക്ക് ബിസിനസിന്റെ തിരക്കിനിടയില്‍ ഭാര്യയുടെ മനസുകാണാന്‍ കഴിഞ്ഞില്ല.

യൗവനം തിളയ്ക്കുന്ന മേനിയുടെ മോഹവും ദാഹവും തീര്‍ക്കാന്‍ വഴിയില്ലാതെ വിഷമിക്കുമ്പോള്‍ ഭര്‍ത്താവിന്റെ കമ്പനിയില്‍ ചെറുപ്പക്കാരനായ ഒരു മാനേജരെത്തി.

അവന്റെ മനസില്‍ ചേക്കാറാനുളള അവളുടെ ശ്രമങ്ങള്‍ ഒന്നൊന്നായി വിജയിച്ചു. കടക്കണ്ണു കൊണ്ട് അവനെ അവള്‍ കിടപ്പറയിലെത്തിച്ചു. കാമത്തിന്റെ പുതിയ അനുഭൂതികള്‍ അവളും അവനും പങ്കുവെച്ചു. തീവ്രമായ ആസക്തിയുടെ നുരയും പതയും അവന്‍ ഏറ്റുവാങ്ങി.

അതോടെ അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങളുടെ കുത്തൊഴുക്കായി.. ആ കഥയാണ് കെ രാജേശ്വര്‍ സംവിധാനം ചെയ്യുന്ന ഇന്ദ്രവിഴയിലൂടെ ചുരുള്‍ നിവരുന്നത്.

ബിസിനസുകാരനായി നാസറും അയാളുടെ സുന്ദരിയായ ഭാര്യയായി നമിതയും വേഷമിടുന്നു. ശ്രീകാന്താണ് ചെറുപ്പക്കാരനായ മാനേജര്‍. ഇവര്‍ക്കു പുറമേ ഹേമമാലിനി, രഹസ്യ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

എ എന്‍ കെ കെ മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം ജ്യോതിര്‍ഗമയ റിലീസ് കേരളത്തിലെത്തിക്കുന്നു.

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍














നമിതയുടെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X