ഒറിജിനല്‍ കഥ മതിയെന്ന് രജനി

By Staff

ഒടുവില്‍ രജനീകാന്തിന്റെ അന്തിമവാക്ക് വന്നു- കഥ പറയുമ്പോഴിന്റെ റീമേക്കായ കുചേലനില്‍ തന്റെ വേഷം ഒറിജിനലിലേതു പോലെ തന്നെ മതി. കഥ പറയുമ്പോഴില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതു പോലെ കുചേലനില്‍ ഏതാനും രംഗങ്ങളില്‍ മാത്രമേ രജനീകാന്ത് പ്രത്യക്ഷപ്പെടുകയുള്ളൂ.

രജനി ഒരു അതിഥി താരം മാത്രമായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന് പ്രേക്ഷകരില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിയുമോയെന്ന ആശങ്കയുള്ളതിനാല്‍ സംവിധായകന്‍ പി.വാസു രജനീകാന്തിന്റെ ഈ നിര്‍ദേശം പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ വേഷം തന്നെ മതി തനിക്കെന്നും ആ കഥാപാത്രത്തെ കുചേലനില്‍ മുഴുനീള നായകനാക്കേണ്ടതില്ലെന്നുമുള്ള അന്തിമവാക്ക് രജനിയില്‍ നിന്നു വന്നുകഴിഞ്ഞു.

കുചേലന് പത്ത് ദിവസത്തെ ഡേറ്റ് മാത്രമാണ് രജനി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ കുചേലന്റെ ചിത്രീകരണം ആരംഭിക്കും. ഏഴിന് മാര്‍ച്ച് 14 മുതല്‍ രജനിയുടെ കുചേലനിലെ ഭാഗങ്ങള്‍ ചിത്രീകരിക്കും.

കുചേലനൊപ്പം കഥ പറയുമ്പോഴിന്റെ തെലുങ്ക് റീമേക്കും ഒരുങ്ങുന്നുണ്ട്. ജഗപതിറാവുവാണ് തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X