»   » ആരാധകരുടെ തിരക്ക്; വിജയ് പിണങ്ങിപ്പോയി

ആരാധകരുടെ തിരക്ക്; വിജയ് പിണങ്ങിപ്പോയി

Posted By:
Subscribe to Filmibeat Malayalam
Vijay
ശ്രീലങ്കന്‍ സൈന്യത്താല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പരിപാടിയില്‍ നിന്നും വിജയ് ഇറങ്ങിപ്പോയി. നാഗപട്ടണത്ത് കഴിഞ്ഞദിവസമായിരുന്നു പരിപാടി നടത്തിയത്.

വിജയ് തന്നൊയിരുന്നു തന്റെ ഫാന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് പരാപാടി ആസൂത്രണം ചെയ്തത്. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ലേബല്‍ ഉപയോഗിച്ചിരുന്നുമില്ല. പരിപാടിയ്‌ക്കെത്തി വിജയ് ആരാധകരുടെ ബഹളം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ രോഷാകുലനായി.

തടിച്ചൂകൂടിയ ജനത്തിന്റെ സാമൂഹികപ്രതിബദ്ധത ഇല്ലായ്മയും തിക്കും തിരക്കും എല്ലാം കണ്ട വിജയം പ്രസംഗിക്കാന്‍ സ്റ്റേജില്‍ കയറിയശേഷം തടിച്ചൂകൂടിയ ആരാധര്‍ക്ക് നന്ദി പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആരാധകര്‍ നിരാശരായി നിന്നു.

നാഗപട്ടണത്തെ ഒരു കോളെജ് ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്ഥലത്ത് തടിച്ചുകൂടിയ ആരാധകരുടെ തിക്കും തിരക്കുംമൂലം മൈക്രോഫോണിന്റെ കണക്ഷന്‍ വയര്‍ പോലും മുറിഞ്ഞുപോയിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസിന് തിരക്ക് നിയന്ത്രിക്കാന്‍ വല്ലാതെ പണിപ്പെടേണ്ടിയും വന്നു.

എല്ലാം കണ്ട് മടുത്താണ് വിജയ് സ്ഥലം വിടാനൊരുങ്ങിയത്. എന്നാല്‍ ഉടന്‍ തന്നെ ഫാന്‍ അസോസിയേഷന്‍ നേതാക്കള്‍ തിരികെപ്പോകാന്‍ കാറില്‍ക്കയറിയ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തിരികെ കൊണ്ടുവരുകയായിരുന്നു.

വീണ്ടും സ്റ്റേജിലെത്തിയ താരം. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ ഉടന്‍ പ്രശ്‌നങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മാത്രമല്ല ഇക്കാര്യത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി എം കരുണാനിധിയ്ക്ക ടെലിഗ്രാം ചെയ്യാന്‍ വിജയ് തന്റെ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

English summary
Actor Vijay got irked at one point of time and walked out of the stage of the public meeting organized by his fan association in Nagapttinam . Later, office-bearers of his Makkal Iyakkam pacified the actor and brought him back to the stage. Frenzied fans scrambled on to the stage and when the crowd got unmanageable, police used mild force to keep them away.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam