തമിഴിലില്‍ ബിജുമേനോന് വീണ്ടും വില്ലന്‍വേഷം
തമിഴ്‌ചിത്രങ്ങളായ തമ്പി, ആരന്‍, മജാ, ജൂണ്‍ ആര്‍ എന്നീ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ച ബിജു മേനോന്‍ വീണ്ടുമൊരു തമിഴ് ചിത്രത്തില്‍ വില്ലന്‍വേഷമണിയുന്നു.
പ്രഭുദേവ സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ സിങ്കത്തിലാണ് ബിജുവിന്റെ അടുത്ത വില്ലന്‍വേഷം. പോക്കിരിയുടെ വിജയത്തിനുശേഷം പ്രഭുദേവയും വിജയും ഒരുക്കുന്ന ചിത്രമാണ് സിങ്കം. നയന്‍താരയാണ് ഇതില്‍ വിജയിയുടെ നായികയാവുന്നത്. ജൂണില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അയ്യങ്കാര്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നാഗരാജ് സംവിധാനം ചെയ്‌ത അഗരമായിരുന്നു ബിജുവിന്റെ തമിഴിലിലെ അരങ്ങേറ്റചിത്രം. മലയാളത്തില്‍ മഴ, മധുരനൊമ്പരക്കാറ്റ്, കണ്ണെഴുതിപ്പൊട്ടും തൊട്ട്, തുടങ്ങി ഒട്ടേറെ നല്ല ചിത്രങ്ങളില്‍ നായകനായ ബിജുവിന് പിന്നീട് മലയാളത്തില്‍ അവസരങ്ങള്‍ കുറയുകയായിരുന്നു. തുടര്‍ന്നാണ് തമിഴിലേയ്‌ക്ക് ചുവടുമാറ്റം നടത്തിയത്.
മലയാളത്തില്‍ നായകനായി തിളങ്ങിയ ബിജു പക്ഷേ തമിഴകത്ത് വില്ലന്‍വേഷത്തിലാണ് ശ്രദ്ധേയനായത്. മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ദീലീപ് ചിത്രമായ മുല്ലയാണ് ബിജുവിന്റെ ഏറ്റവും പുതിയചിത്രം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications