»   » യന്തിരന്‍ സെപ്റ്റംബര്‍ 3ന്?

യന്തിരന്‍ സെപ്റ്റംബര്‍ 3ന്?

Posted By:
Subscribe to Filmibeat Malayalam
Endhiran’ on September 3rd
ശങ്കറിന്റെ പ്രസ്റ്റീജ് ചിത്രമായ യന്തിരന്റെ റിലീസ് നീട്ടിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് അവസാനം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സെപ്റ്റംബറിലേക്ക മാറ്റിയെന്നാണ് വാര്‍ത്തകള്‍.

മിക്കവാറും സെപ്റ്റംബര്‍ മൂന്നിനായിരിക്കും സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന യന്തിരന്‍ തിയറ്ററുകളിലെത്തുകയെന്ന് ശങ്കറിനോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ചെന്നൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിലീസ് നീട്ടിയതിനെക്കുറിച്ച് പ്രത്യേക വിശദീകരണമൊന്നും തന്നിട്ടില്ലെങ്കിലും ലോകമന്പാടുമുള്ള വൈഡ് റിലീസിന് ഒരുങ്ങാന്‍ വേണ്ടിയാണ് റിലീസ് നീട്ടിവെയ്ക്കലെന്ന് സൂചനകളുണ്ട്. ഇന്ത്യയൊട്ടുക്കും 800 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രജനിയ്ക്ക് ഏറെ ആരാധകരുള്ള ജപ്പാന്‍ ചൈന തുടങ്ങിയ രാജ്യങ്ങളില്‍ 120 പ്രിന്റ് റിലീസ് ചെയ്യാനാണ് തീരുമാനം. ലോകമൊട്ടാകെ 1500 പ്രിന്റുകളുമായി യന്തിരന്‍ റിലീസ് ചെയ്യുന്നതോടെ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് അതൊരു പുതിയ റെക്കാര്‍ഡായി മാറും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam