നയന്‍സിന്റെ ഏകന്‍, അജിത്തിന്റെയും
ദീപാവലിയ്ക്ക് ഏതാനും നാളുകള് മാത്രം അവശേഷിക്കേ, അജിത്തിന്റെ ആരാധകര് ആവേശക്കൊടുമുടിയിലേറി കാത്തിരിക്കുകയാണ്. തലയെന്ന് അവര് വിളിക്കുന്ന താരസൂര്യന്റെ ഏകന് എന്ന ചിത്രത്തിനു വേണ്ടി.
പ്രഭുദേവയുടെ സഹോദരന് രാജു സുന്ദരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാട്ടും ഡാന്സും ആവോളം. സസ്പെന്സും തമാശയും സുന്ദരമായി ഇഴചേര്ത്തിട്ടുണ്ടെന്ന് അണിയറയില് നിന്നും ഉറപ്പ്. തീവ്രവാദികളുടെ കൈയില് അകപ്പെട്ട പെണ്കുട്ടിയെ രക്ഷിക്കുന്ന സാഹസികന്റെ വേഷത്തില് അജിത്ത് എത്തുന്പോള് ആരാധകരുടെ സിരകളില് ചോരയോട്ടത്തിന് വേഗതയേറും.
സൂപ്പര് സംഘട്ടനങ്ങളാണത്രേ ചിത്രത്തിലുളളത്. നൃത്ത രംഗങ്ങളെക്കാള് സംഘട്ടന രംഗങ്ങളിലാണ് അജിത്ത് ഏറെയും ശോഭിക്കുന്നത്.
ഒട്ടേറെ പരാജയങ്ങള്ക്കു ശേഷം നയന്താരയും നമിതയുമൊത്ത് അഭിനയിച്ച ബില്ലയാണ് അജിത്തിന്റെ സൂപ്പര്താര പരിവേഷം കെടാതെ നിലനിര്ത്തിയത്. ഏറെ പ്രതീക്ഷയോടെ ചിത്രീകരിച്ച ചിത്രങ്ങളാണ് ആള്വാറും കിരീടവും.
ആള്വാര് തീയേറ്ററിലെത്തിയതും മടങ്ങിയതും അധികം ആളുകള് അറിഞ്ഞതേയില്ല. ആരാധകരുടെ പ്രതീക്ഷകളെ തീര്ത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഈ ചിത്രം.
അടുത്ത പേജില്
ബന്ധപ്പെട്ടവാര്ത്തകള്
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്സിന്റെ സൂപ്പര് ഗ്ലാമര്...? ![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നയന്താരയുടെ ഗ്ലാമര് ചിത്രങ്ങള്


Click it and Unblock the Notifications